ടിവിയിലെ പ്രേതം ലൈവായി, ഞെട്ടിത്തരിച്ച് പ്രേക്ഷകർ

ഹൊറര്‍ ചിത്രമായ റിംഗിസിന്‍റെ പ്രമോഷന്‍റെ ഭാഗമായിട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പ്രേതം ജനങ്ങളുടെ മുന്നില്‍ അവതരിച്ചത്.
ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം ന്യൂയോര്‍ക്കിലെ ഒരു ടിവി ഷോപ്പിലാണ് പരിപാടി സംഘടിപ്പിച്ചത്.

ടിവി വാങ്ങാന്‍ എത്തിയവര്‍ക്കിടയിലേക്ക് സ്ക്രീനില്‍ നിന്നും ഒരു പ്രേതം പെട്ടെന്ന് ഇറങ്ങി വന്നതോടെ എല്ലാവരും അലറിക്കൊണ്ടോടുകയായിരുന്നു. ഞെട്ടല്‍ അതേ തീവ്രതയോടെ തന്നെ പ്രമോഷന്‍ വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. ടിവി വാങ്ങാന്‍ എത്തിയവര്‍ റിംഗിസിന്‍റെ ട്രെയിലര്‍ കണ്ടു കൊണ്ടിരിക്കുമ്ബോള്‍ അതില്‍ നിന്നും കുഴിഞ്ഞ കണ്ണുകളും വികൃതമായ രൂപവുമുള്ള സമാറ എന്ന പ്രേത കഥാപാത്രം പെട്ടെന്നിറങ്ങി വരുന്നതു കണ്ടവര്‍ ഭയപ്പെട്ട് ഓടി രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും, യു ട്യൂബിലും വൈറലായി മാറിയിരിക്കുകയാണ്.