ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൌണ്ടിയിലുളള സഫേണ്‍ നഗരത്തിലെ പോസ്‌റ്റ് മാസ്‌റ്റര്‍ ആയി മലയാളിയായ ജിജി ടോം ചുമതലയേറ്റു. ഏകദേശം ഇരുപത്തി അയ്യായിരത്തിലധികം ജനങ്ങളും ആയിരത്തി അഞ്ഞൂറിലധികം വ്യാപാര സ്‌ഥാപനങ്ങളും നഗരത്തിലുണ്ട്. എയര്‍മോണ്ട്, മോന്റിബലോ പ്രദേശങ്ങളും ഈ നഗരാതിര്‍ത്തിക്കുളളിലാണ്. പോസ്‌റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഇരുപതു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും എട്ടു വര്‍ഷത്തെ മാനേജ്‌മെന്റ് ചുമതലകള്‍ക്കും ശേഷമാണ് ഈ സ്‌ഥാനലബ്‌ധി ലഭിക്കുന്നത്.
മലയാളികളായ നിരവധി ആളുകള്‍ പോസ്‌റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ സേവനം ചെയ്യുന്നുണ്ടെങ്കിലും നേതൃത്വനിരയിലേക്കു പ്രവേശിക്കുവാന്‍ വിമുഖത കാണിക്കാറാണുളളത്. പ്രവര്‍ത്തന പരിചയം കൊണ്ടും നേതൃത്വപാടവം കൊണ്ടും പോസ്‌റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന്‍െറ മുഖ്യധാരയിലേക്കു പ്രവേശിക്കുന്നത് എന്തുകൊണ്ടും മലയാളികള്‍ക്കഭിമാനമാണ്. മറ്റൊരു മലയാളിയായ ജോതിഷ് ജേക്കബ് റോക്ക് ലാന്റ് കൌണ്ടിയില്‍ തന്നെ പോസ്‌റ്റ്‌മാസ്‌റ്റര്‍ ആയി സേവനം ചെയ്യുന്നു. മറ്റു മലയാളി ജീവനക്കാരും ഇതൊരു മാതൃകയാക്കി നേതൃത്വ രംഗത്തേക്കു ഉയര്‍ന്നു വരേണ്ടതാണ്.