കയറില്‍ തൂങ്ങി ചായക്കപ്പില്‍ ബിസ്‌ക്കറ്റ് മുക്കി യുവാവ് ഗിന്നസില്‍ ഇടംനേടി

ബംഗി ജംപിലെ നിലവിലെ ലോകറെക്കോര്‍ഡ് തിരുത്തി ബ്രിട്ടീഷ് സാഹസികപ്രേമി സിമണ്‍ ബെറി. 240 അടി മുകളില്‍ നിന്നും ചാടിയാണ് സിമണ്‍ ഗിന്നസില്‍ ഇടംനേടിയത്. ഈ ചാട്ടത്തിലും സിമണ്‍ ഒരു വ്യത്യസ്തത കാണിച്ചു. താഴെ ഒരു ദണ്ഡില്‍ സ്ഥാപിച്ചിരുന്ന ചായക്കപ്പില്‍ കൃത്യമായി ബിസ്‌ക്കറ്റ് മുക്കിയാണ് സിമണ്‍ ലോകത്തെ അമ്പരിപ്പിച്ചത്. കപ്പിന് ഒരു ഇളക്കവും തട്ടാതെയായിരുന്നു പ്രകടനം.

അമേരിക്കന്‍ പൗരന്‍ റോണ്‍ ജോണ്‍സിന്റെ പേരിലായിരുന്നു ബംഗി ജംപിലെ ലോകറെക്കോര്‍ഡ്. 198 അടി മുകളില്‍ നിന്നും ചാടി 2013ലാണ് റോണ്‍ റെക്കോര്‍ഡ് കുറിച്ചത്. ഇതാണിപ്പോള്‍ സിമണ്‍ തകര്‍ത്തത്.

Loading...