പ്രണയ നൈരാശ്യം; തിരുവല്ലയിൽ കോളെജ് വിദ്യാർഥിനിയെ പെട്രൊൾ ഒഴിച്ച് കത്തിച്ചു

തിരുവല്ല: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് യുവതിയെ പരസ്യമായി തീകൊളുത്തി. അയിരൂർ സ്വദേശിനിയായ കോളെജ് വിദ്യാർഥിനിയ്ക്കാണ് ദുരനുഭവം. സംഭവത്തിൽ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ ഒൻപതു മണിയോടെ തിരുവല്ലയിലായിരുന്നു സംഭവം.

റോഡരികിൽ നിന്ന യുവതിയുടെ ദേഹത്തേക്ക് യുവാവ് രണ്ട് കുപ്പിയിൽ കൊണ്ടു വന്ന പെട്രൊൾ ഒഴിച്ച ശേഷം തീ പടരുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർ എതിർത്തതിലുള്ള അമർഷമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ നില അതീവ ഗുരുതരമാണ്. സംഭവം കണ്ടു നിന്ന നാട്ടുകാരാണ് തീ അണച്ചത്. തുടർന്ന് യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Loading...