ഫയർസ്റ്റേഷനിലേക്ക് രാത്രിയെന്നോ പകലെന്നോയില്ലാതെ വിളിച്ച് പെൺകുട്ടിയുടെ പ്രണയാർദ്രമായ കിളിക്കൊഞ്ചൽ… താക്കീത് നൽകിയിട്ടും വീട്ടുകാരെ അറിയിച്ചിട്ടും രക്ഷയില്ല, നിവൃത്തിയില്ലാതെ കളക്ടറെ കാണാനൊരുങ്ങി ജീവനക്കാർ

തൃ​ശൂ​ർ: കഴിഞ്ഞ രാ​ത്രി​യി​ൽ തൃ​ശൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് വ​ന്ന ഫോ​ണ്‍ കോ​ൾ ആ​ശ​ങ്ക​യോ​ടെ​യാ​ണ് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ എ​ടു​ത്ത​ത്. എ​വി​ടെ​യോ എ​ന്തോ അ​ത്യാ​ഹി​തം സം​ഭ​വി​ച്ചി​രി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ൽ ഫോ​ണെ​ടു​ത്ത​പ്പോ​ൾ മ​റു​ത​ല​യ്ക്ക​ൽ നി​ന്ന് കേ​ട്ട​ത് ഒ​രു കി​ളി​മൊ​ഴി. പ്ര​ണ​യം വ​ഴി​ഞ്ഞൊ​ഴു​കു​ന്ന ഡ​യ​ലോ​ഗു​ക​ളാ​ണ് പി​ന്നെ മ​റു​ത​ല​യ്ക്ക​ൽ നി​ന്ന് പ്ര​വ​ഹി​ച്ച​ത്.

കോ​ൾ തെ​റ്റി വ​ന്ന​താ​ണെ​ന്നാ​ണ് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ ക​രു​തി​യ​ത്. അ​വ​ർ കോ​ൾ ക​ട്ടു ചെ​യ്തു. പി​റ്റേ​ന്നും അ​തി​ന​ടു​ത്ത ദി​വ​സ​വും പി​ന്നെ കു​റേ ദി​വ​സ​ങ്ങ​ളാ​യും ഈ ​കോ​ൾ തൃ​ശൂ​ർ ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ സ്റ്റേ​ഷ​നി​ലേ​ക്ക് വ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ന്നാ​ണ് വി​ൽ​വ​രു​ന്ന​തെ​ന്ന്മ​ന​സി​ലാ​ക്കി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ വീട്ടി​ൽ വി​ളി​ച്ച് താ​ക്കീ​ത് ന​ൽ​കി.

Loading...

അ​തോ​ടെ പെ​ണ്‍​കു​ട്ടി നമ്പർ മാ​റ്റി. പു​തി​യൊ​രു ന​ന്പ​റി​ൽ നി​ന്ന് വി​ളി ഇ​പ്പോ​ഴും തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ശ​രി​ക്കു​പ​റ​ഞ്ഞാ​ൽ അ​ഞ്ചാ​റു​മാ​സ​മാ​യി ഈ ​വി​ളി കാ​ര​ണം പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ് തൃ​ശൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ലു​ള്ള​വ​ർ.

രാ​വി​ലെ എ​ട്ടു​മു​ത​ൽ വി​ളി തു​ട​ങ്ങു​മെ​ന്നും രാ​ത്രി​യി​ലും പാ​തി​രാ​ത്രി​യി​ലും വ​രെ വി​ളി​വ​രാ​റു​ണ്ടെ​ന്നും സേ​നാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

ഫോ​ണ്‍ വെ​ക്ക് മോ​ളെ മ​റ്റു പ​ല​രും വി​ളി​ക്കും എ​ന്ന് സേ​നാം​ഗ​ങ്ങ​ൾ പ​റ​യു​ന്പോ​ൾ എ​ന്‍റെ കാ​ര്യം ക​ഴി​ഞ്ഞി​ട്ടു മ​തി മ​റ്റു കോ​ളു​ക​ൾ എ​ന്നാ​ണ​ത്രെ പെ​ണ്‍​കു​ട്ടി​യു​ടെ പ്ര​ണ​യാ​ർ​ദ്ര​മാ​യ മ​റു​പ​ടി. അ​ടി​യ​ന്തി​ര​മാ​യി ഫ​യ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ക്കു​ന്ന പ​ല​ർ​ക്കും ഈ ​പെ​ണ്‍​കു​ട്ടി​യു​ടെ തു​ട​ർ​ച്ച​യാ​യ വി​ളി കാ​ര​ണം കോ​ൾ കി​ട്ടു​ന്നി​ല്ലെ​ന്നും എ​ൻ​ഗേ​ജ്ഡ് ടോ​ണാ​ണ് കി​ട്ടു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്.