കോട്ടയം: വിവാഹം കഴിക്കാമെന്നും ഒന്നിച്ചു ജീവിക്കാമെന്നും പറഞ്ഞ് യുവതിയെ ലോഡ്ജ്ജിൽ കൊണ്ടുപോയി പീഢിപ്പിച്ചു. പരസ്പര സമ്മതത്തോടെ ലൈഗീക ബന്ധത്തിൽ ഏർപ്പെടുകയും കാര്യങ്ങൾ കഴിഞ്ഞപ്പോൾ യുവാവ് വാക്കു മാറ്റുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് യുവതിൽ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന്‌ പരാതി നല്കി. വനിതാ സെൽ പരാതിയിൽ ഇടപെടുകയും കോട്ടയം ഈസ്റ്റ് പോലീസ് പരാതിയിൽ കേസെടുക്കുകയുമായിരുന്നു. വൈക്കം സ്വദേശി യുവതിയുടെ പരാതിയിലാണ് കേസ്. നാട്ടകം ഭാഗത്ത് കട നടത്തുന്നയാള്‍ക്കെതിരേയാണ് പരാതി.

യുവതിയും കടക്കാരനും തമ്മിൽ ഏറെ നാളായി സ്നേഹത്തിലായിരുന്നു. വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിക്കുകയും ചെയ്തു. കോട്ടയത്ത് ലോഡ്ജിൽ ഇരുവരും ചേർന്ന് മുറിയെടുക്കുകയും ചെയ്തു. പരസ്പര സമ്മതത്തിലാണ്‌ ലൈഗീക ബന്ധവും മറ്റും നട
ത്തിയത് എന്നതിന്‌ പ്രതി യുവതിയിൽനിന്നും തെളിവുകൾ വാങ്ങിവയ്ക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല യുവതിയുമായി ലൈഗീക ബന്ധത്തിൽ ഏർപ്പെട്ട ലേഡ്ജ്ജിൽ മുറി ബുക്ക് ചെയ്തതും ഇരുവരുടേയും പേരിലാണ്‌.

Loading...

ഡിസംബർ 29ന്‌ ലൈഗീക പീഢനം നടത്തിയെന്നാണ്‌ യുവതിയുടെ പരാതിയിൽ. ഇപ്പോൾ യുവാവ് വിവാഹ കാര്യത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും, ശാരീരികമായി തന്നെ ഉപയോഗപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതാണ്‌ ഇപ്പോൾ പരാതി നല്കാൻ കാരണമെന്നും യുവതി പോലീസിൽ പറഞ്ഞു.