ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന പരാതിയുമായി യുവതി; വീഡിയോ/fലെ ചില ഭാഗങ്ങള്‍ ചാനലുകളിലൂടെ പ്രദര്‍ശിപ്പിച്ചതായും പരാതികാരി

ചാലക്കുടി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെതിരെ ആരോപണവുമായി യുവതി. ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതിയുമായി യുവതി തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് തെറ്റയില്‍ വീഡിയോ പുറത്തുവിട്ടതെന്നും പരാതികാരി ആരോപിക്കുന്നു. ബെന്നി ബെഹനാനും ഭാര്യയ്ക്കുമെതിരെയാണ് യുവതിയുടെ പരാതി.

ബെന്നി ബെഹനാന്റെ നിര്‍ദേശമനുസരിച്ചാണ് ജോസ് തെറ്റയിലിനെ കുടുക്കിയത്. താന്‍ വിശ്വസിച്ച് ഏല്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളിലെ ചില ഭാഗങ്ങള്‍ അവര്‍ ചാനലുകളിലൂടെ പ്രദര്‍ശിപ്പിച്ചതായും പരാതികാരി ആരോപിക്കുന്നു. വിവാദ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പിടിച്ചുവാങ്ങി. ഇതിലെ ദൃശ്യങ്ങളില്‍ പുറത്തുവിടുമെന്ന് പറഞ്ഞാണ് ഭീഷണിയെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

Loading...

കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടയുള്ളവര്‍ ഇതിനു പിന്നിലുണ്ട്. ഇത്തവണ പരാതികാരിയായ യുവതിയും ചാലക്കുടിയില്‍ ജനവിധി തേടുന്നുണ്ട്. പരാതികാരിയായ യുവതിയാണ് ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയിലുണ്ടായിരുന്നത്.