പഠിക്കാനായി മാതാപിതാക്കള്‍ കുട്ടിയെ മുറിയിലിട്ട് പൂട്ടി, പെണ്‍കുട്ടി വെന്തുമരിച്ചു

പഠിക്കാനായി മാതാപിതാക്കള്‍ മുറിയിലിട്ട് പൂട്ടിയ പെണ്‍കുട്ടി വെന്തുമരിച്ചു. ശ്രാവണി ചവാന്‍ എന്ന പതിനാറുകാരിയാണ് മരിച്ചത്. മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്ച്ചയായിരുന്നു നാടിനെനടുക്കിയ സംഭവം അരങ്ങേറിയത്.

ശ്രാവണിയുടെ മുറി പുറത്തുനിന്ന് പൂട്ടിയതിന് ശേഷം മാതാപിതാക്കള്‍ രാവിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഫ്‌ലാറ്റില്‍ തീപിടുത്തമുണ്ടായത്.അഗ്‌നിശമന സേനാ പ്രവര്‍ത്തകരെത്തി ശ്രാവണിയെ പുറത്തെത്തിക്കുമ്‌ബോഴേക്കും കുട്ടിയുടെ ശരീരത്തില്‍ തൊണ്ണൂറു ശതമാനവും പൊള്ളലേറ്റിരുന്നു.

ഉടന്‍ അടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ശ്രാവണിയുടെ മുറിയില്‍ നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ഇത് എങ്ങനെ മുറിയിലെത്തിയെന്ന് പോലീസ് അന്വേഷിക്കുകയാണ്.എയര്‍ കണ്ടീഷനറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനംശ്രാവണിയുടെ പിതാവ് പോലീസ് ഉദ്യോഗസ്ഥനാണ്.