ത്രിപുരയില്‍ പീഡിപ്പിച്ചശേഷം കാമുകനും അമ്മയും തീകൊളുത്തിയ 17 കാരി മരിച്ചു

ത്രിപുരയില്‍ കൂട്ടബലാല്‍സംഗത്തിന് ശേഷം കാമുകനും അമ്മയും ചേര്‍ന്ന് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ ത്രിപുരയിലെ ശാന്തിര്‍ ബസാറില്‍ വെച്ചായിരുന്നു സംഭവം. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ഇന്നുരാവിലെ മരിച്ചു.

17 വയസ്സുള്ള പെണ്‍കുട്ടിയെയാണ് കാമുകന്‍ അജോയ് രുദ്രപോളും അമ്മയും ചേര്‍ന്ന് തീ കൊളുത്തിയത്. നവമാധ്യമങ്ങള്‍ വഴിയാണ് പെണ്‍കുട്ടി അജോയിനെ പരിചയപ്പെടുന്നത്. ഇത് പ്രണയമായി വളര്‍ന്നു. രണ്ടുമാസം മുമ്ബ് യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ തടങ്കലിലാക്കി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ കാമുകന്‍ പെണ്‍കുട്ടിയെ പലതവണ കൂട്ടുകാര്‍ക്ക് കാഴ്ചവെക്കുകയും ചെയ്തു.

Loading...

ഇതിന് ശേഷം പെണ്‍കുട്ടിയെ വിട്ടുനല്‍കാന്‍ 50,000 രൂപ നല്‍കണമെന്നും ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടു. കുട്ടിയുടെ വീട്ടുകാര്‍ 10,000 രൂപ നല്‍കി. എന്നാല്‍ ആവശ്യപ്പെട്ട മുഴുവന്‍ തുകയും നല്‍കാത്തതിലുള്ള വൈരാഗ്യത്തിലാണ് പെണ്‍കുട്ടിയെ ചുട്ടുകൊന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കണ്ട അമ്മയോടാണ്, കഴിഞ്ഞ രണ്ടുമാസം തന്നെ നിരന്തരം പീഡിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടി യുവാവുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് യുവാവ് വീട്ടിലെത്തി വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ശേഷം യുവാവിനൊപ്പം പെണ്‍കുട്ടി ഒളിച്ചോടുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ കാമുകന്‍ തടവിലാക്കുകയും വീട്ടുകാരോട് പണം ആവശ്യപ്പെടുകയുമായിരുന്നു. അതിനിടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് പല തവണ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

പെണ്‍കുട്ടിയെ കാണാതായതിന് ശേഷം പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ ഒരു സഹായവും ലഭിച്ചില്ലെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. അജോയുടെ അമ്മയ്ക്കാണ് വെള്ളിയാഴ്ച പണം നല്‍കിയത്. എന്നാല്‍ പണം കുറഞ്ഞതില്‍ അവര്‍ അസന്തുഷ്ടയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. അയല്‍വാസികള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 90 ശതമാനം പൊളളലേറ്റ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അജോയും അമ്മയും പോലീസിന്റെ പിടിയിലായിട്ടുണ്ട്