അയല്‍വീട്ടുകാര്‍ അസഭ്യം പറഞ്ഞതില്‍ മനംനൊന്ത് പെണ്‍കുട്ടി തൂങ്ങിമരിച്ചു, സംഭവം ഹരിപ്പാട്

അയല്‍വീട്ടുകാര്‍ അസഭ്യം പറഞ്ഞതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കരുവാറ്റ മണക്കത്ത് മണലില്‍ ഹരികുമാറിന്റേയും ബീനാറാണിയുടേയും ഏകമകള്‍ ഹൃദ്യ(18) ആണ് വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചത്.

അയല്‍വീട്ടുകാരാണ് തന്റെ മരണത്തിന് കാരണം എന്ന് വീടിന്റെ ഭിത്തിയില്‍ എഴുതി വെച്ചാണ് ഹൃദ്യ ആത്മഹത്യ ചെയ്തത്. ഹൃദ്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ആരോപണവിധേയരായ അയല്‍വീട്ടുകാര്‍ വീട് പൂട്ടി പോയതായി നാട്ടുകാര്‍ പറയുന്നു. ഹൃദ്യയുടെ പശുക്കിടാവ് അയല്‍വീട്ടുകാരുടെ പറമ്ബില്‍ കയറിയപ്പോള്‍ അവിടെ താമസിക്കുന്ന ദമ്ബതികളും, അവരുടെ സഹോദരനും ചേര്‍ന്ന് ഹൃദ്യയെ അസഭ്യം പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടായിരുന്നു ഇത്.
ഇതില്‍ മനംനൊന്ത് ഹൃദ്യ മുറിയില്‍ കയറി വാതില്‍ അടച്ചു. പിണങ്ങിയാല്‍ മുറിയില്‍ കയറി ഇരിക്കുക ഹൃദ്യയുടെ പതിവായതിനാല്‍ മാതാപിതാക്കള്‍ ഇത് ശ്രദ്ധിച്ചില്ല. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് ഹൃദ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Loading...