പ്ലസ്ടു പരീക്ഷയ്ക്ക് തോക്കുമെന്ന് ഭയന്ന് പെണ്‍കുട്ടി ജീവനൊടുക്കി

മണ്ണുത്തി: പ്ലസ് ടു പരീക്ഷ ഫലം വരുന്നതില്‍ പേടിച്ച് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. മണ്ണുത്തിക്കടുത്ത് ആറാംകല്ലില്‍ ആമ്പല്ലൂര്‍ കളരിക്കല്‍ വീട്ടില്‍ വിശ്വംഭരന്റെ മകള്‍ റിയയാണ് (17) ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

അമ്മ ലതയോടൊപ്പമാണ് റിയ പതിവായി ഉറങ്ങിയിരുന്നത്. ചൊവ്വാഴ്ച അമ്മ ഉറങ്ങിയ ശേഷം മറ്റൊരു മുറിയില്‍ കയറി ജീവന്‍ ഒടുക്കുകയായിരുന്നു. രീക്ഷാഫലം നാളെ വരുമെന്നും ജയപ്രതീക്ഷയില്ലെന്നും അതുകൊണ്ട് പോകുന്നുവെന്നും എഴുതിവച്ച ശേഷമാണ് പെണ്‍കുട്ടി ജീവന്‍ ഒടുക്കിയത്.

Loading...

തീ ആളിപ്പടര്‍ന്നപ്പോള്‍ നിലവിളിച്ച പെണ്‍കുട്ടിയുടെ ശബ്ദം കേട്ട് അമ്മ ഓടിയെത്തി കമ്പിളിത്തുണി കൊണ്ട് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മണ്ണുത്തി പൊലീസെത്തി ആംബുലന്‍സില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ചു. പിതാവ് വിശ്വംഭരന്‍ കുവൈറ്റില്‍ ഡ്രൈവറാണ്. മറ്റു നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും.