കെഎസ്ആർടിസി ബസിന്റെ വാതിൽ തുറന്ന് തെറിച്ചുവീണു; വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

ആലുവ: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ആലുവ- പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഒക്കൽ എസ്എൻഎച്ച്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫർഹ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

.സ്കൂളിലേയ്ക്ക് പോകാനായാണ് ഫർഹ ഇന്ന് രാവിലെ കെഎസ്ആർടിസി ബസിൽ കയറിയത്. ബസിൽ തിരക്കായതിനാൽ ഡോറിന് സമീപമാണ് കുട്ടി നിന്നത്. അപ്രതീക്ഷിതമായി ഡോർ തുറന്ന് കുട്ടി റോഡിലേയ്ക്ക് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുയയായിരുന്നു. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.

Loading...