Kerala Top Stories

പൂരത്തേക്കാൾ പ്രേമം സ്പർശന സുഖത്തിൽ കണ്ടെത്തുന്ന ചില പൂര പ്രേമികൾ, തൃശൂർ പൂരത്തിനിടെ ഉണ്ടായ മോശം അനുഭവം വ്യക്തമാക്കി കുറിപ്പ്

തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ ആഘോഷ തിമിർപ്പിൽ ആറാടാൻ പുരുഷന്മാർക്കു മാത്രമല്ല സ്ത്രീകൾക്കും ആഗ്രഹമുണ്ട്. പക്ഷെ പൂരത്തിന് പോയി നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്ക് വെച്ച ഒരു കുറിപ്പാണു ഇപ്പോൾ ചർച്ചയാകുന്നത്.

പൂരത്തിന്‌ പോയ മൂന്നു പെണ്‍കുട്ടികള്‍ക്ക്‌ പൂരപ്പറമ്പില്‍ നിന്ന്‌ നേരിട്ട മോശം അനുഭവത്തെക്കുറിച്ച്‌ അവരിലൊരാളായ അക്ഷയ ദാമോദരന്‍ എഴുതിയ കുറിപ്പാണ്‌ വൈറലാവുന്നത്‌.പുരുഷാരം മുഴുവന്‍ പുരുഷന്മാര്‍ തന്നെയായിരുന്നു. ഉന്തിനും തള്ളിനും ഇടയില്‍ ഏറ്റവും മുന്നില്‍ നിന്ന്‌ തന്നെ വെടിക്കെട്ട്‌ കാണാന്‍ തങ്ങള്‍ തീരുമാനിച്ചു. ഇതിനിടയിലാണ്‌ പൂരത്തെക്കാള്‍ പ്രേമം സ്‌പര്‍ശനസുഖത്തില്‍ കണ്ടെത്തുന്ന ചിലരെ കണ്ടത്‌. അഞ്ച്‌ തവണ പലരില്‍ നിന്നായി മോശം അനുഭവം ഉണ്ടായെന്നും അക്ഷയ ദാമോദരന്‍ പറയുന്നു.

ഫേസ്ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം..

#പൂരം_ഞങ്ങൾക്കും_കാണണം

ഏറെ നാളത്തെ ആഗ്രഹത്തിന്റെ ഫലമായി ഇത്തവണ പൂരങ്ങളുടെ പൂരം കാണാൻ സാംസ്ക്കാരിക നഗരിയിൽ പോയി… പൂരം അസ്സലാണെന്ന് ഇനി ഞങ്ങൾ പറയേണ്ട ആവശ്യമൊന്നും ഇല്ലലോ… പക്ഷേ ഞങ്ങൾ പറയേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.. ശക്തമായ സുരക്ഷയാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്.. എങ്ങോട്ട് നോക്കിയാലും പൊലീസ് ഉണ്ട്… എന്നാൽ പ്രശ്നങ്ങൾ ഇനിയാണ്.. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒത്തുചേരലിന്റെ ഭാഗമായ പൂരം കാണാൻ എത്തുന്ന പതിനായിര കണക്കിന് ആളുകൾ തന്നെയാണ് ഏറ്റവും മനോഹരമായ കാഴ്ച… പുരുഷാരം മുഴുവൻ പുരുഷൻമാർ തന്നെയായിരുന്നു.. സമ പ്രായക്കാരെ പോലും അധികം കാണൃനായില്ല.. ഉന്തിനും തള്ളിനും ഇടയിൽ ഏറ്റവും മുന്നിൽ നിന്ന് തന്നെ വെടിക്കെട്ട് കാണാൻ ഞങ്ങൾ തീരുമാനിച്ചൂ.. ഇതിനിടയിലാണ് പൂരത്തേക്കാൾ പ്രേമം സ്പർശന സുഖത്തിൽ കണ്ടെത്തുന്ന ചില പൂര പ്രേമികളെ കണ്ടത്… ചിലതൊക്കെ തിരക്ക് മൂലമാണെന്ന് കരുതി ഞങ്ങൾ ഒഴിവാക്കി. .. എന്നാൽ തോണ്ടലും പിടുത്തവും മനപൂർവ്വം ആണെന്ന് മനസ്സിലായതോടെ പ്രതികരിക്കാൻ തുടങ്ങി… ചെറിയൊരു കൂട്ടം ആളുകളിൽ നിന്നും അഞ്ച് തവണ ഞങ്ങൾക്ക് മോശം അനുഭവം ഉണ്ടായി.. കയറി പിടിച്ചവൻമാരെ കയ്യോടെ പിടിച്ച് ചീത്ത വിളിക്കുമ്പോൾ ചുറ്റും കൂടിയവരൂടെ ചോദ്യം ഞങ്ങൾക്ക് കൂടെ ആരുമില്ലേ എന്നായിരുന്നൂ.. ഒരാൾ പോലും വൃത്തികേട് കാണിച്ചവൻമാർക്കെതിരെ മിണ്ടിയില്ല…പരാതിപെടാൻ ഒരു പൊലിസിനെയും ആ സമയത്ത് അവിടെങ്ങും കണ്ടില്ല.. അവസാനംപാറമേക്കാവിന്റെ വെടിക്കെട്ട് കാണാതെ നമ്മൾ ഒരു വിധം ആൾക്കൂട്ടത്തിൽ നിന്നും രക്ഷപെട്ടു. .. ഇനി പൂരത്തിനില്ലെന്നാണ് ആദ്യം പറഞ്ഞത്. .. ഈ സംഭവത്തിൽ ഏറ്റവും മനസിനെ വിഷമിപ്പിച്ച കാര്യം എന്താണെന്നു വെച്ചാൽ ചുറ്റും കൂടി നിന്ന യുവാക്കളാണ് കമന്റ് അടിക്കാനും ശരീരത്തിൽ സപർശിക്കാനും വന്നത് എന്നതാണ്.. നമ്മുടെ യുവാക്കൾക്ക് സധാചാര ബോധം സോഷ്യൽ മീഡിയയിൽ മാത്രമേ ഉള്ളൂ എന്നറിയുന്നത് ഏറെ നിരാശാജനകമാണ്.. ഇത്രയും അധ:പതിച്ചതാണ് നമ്മുടെ സമൂഹം എന്നറിഞ്ഞത് പൂരത്തിനിടയിലാണ്… സാംസ്ക്കാരിക നഗരിയിൽ നിന്നാണ്… പൂരം കാണാനും നാലാളു കൂടുന്നിടത്ത് സ്വാതന്ത്രത്തോടെ നിൽക്കാനും ഓരോ പെൺകുട്ടിക്കും സ്ത്രീകൾക്കും ആഗ്രഹമുണ്ട്…

Related posts

ദുരഭിമാനക്കൊലയ്ക്ക് ഒടുവിലത്തെ ഇര മലയാളി ;ജയ്പൂരില്‍ മലയാളി എഞ്ചിനീയറെ ഭാര്യവീട്ടുകാര്‍ വെടിവെച്ചു കൊന്നു

ഓഖി: ഗുജറാത്ത് മുംബൈ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പോക്കറ്റടി; പേഴ്‌സ് പോയത് ഡയറക്ടറുടെ

subeditor10

ബാറുകൾ തുറക്കുമോയെന്ന് എൽഡിഎഫ് വ്യക്തമാക്കണം: രാഹുൽ ഗാന്ധി

subeditor

മൂന്നുവർഷം മുൻപ് പൂട്ടികെട്ടിയ ഫെയ്സ്ബക്ക് അക്കൗണ്ട് പൊടിതട്ടിയെടുത്ത് വി.എസ്; ആദ്യ കൊട്ട് മോദിക്കിട്ട്

main desk

മലയാളികള്‍ കാണിക്കുന്ന ക്രൂരത; ഇതര സംസ്ഥാന തൊഴിലാളികളുടെ ദയനീയ കാഴ്ചകള്‍

subeditor

ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യുമെങ്കിലും അത് ദുഷ്ടനെ പന പോലെ വളര്‍ത്തും; വ്യാജ വാര്‍ത്തയ്‌ക്കെതിരെ കോടതിയില്‍ അഭയംതേടുമെന്ന് കലക്ടര്‍ ബ്രോ

subeditor5

സോളാർ കേസ് അന്വേഷിച്ച മുൻ അന്വേഷണസംഘത്തിനെതിരെ സരിതാ മുഖ്യമന്ത്രിക്ക് പരാതി നൽകി

റിസർവ് ബാങ്ക് ഗവർണർ കുടുംബ സമേതം ആലപ്പുഴയിൽ

subeditor

താൻ പ്രസിഡന്റായാൽ പാക്കിസ്ഥാനെ കൈകാര്യം ചെയ്യും- ട്രംപ്

subeditor

വീടുവാങ്ങാൻ നടത്തിയ യാത്രാ ചെലവ് ഔദ്യോഗിക കണക്കിൽ, ആസ്ട്രേലിയൻ മന്ത്രിയുടെ കസേര തെറിച്ചു

subeditor

കമ്മ്യൂണിസ്റ്റ് മനസ്സിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്മ്യൂണലിസത്തിന്റെ തനി രൂപമാണ് പുറത്ത് വന്നിരിക്കുന്നത്; അബ്ദുള്‍ കരീം ചേലേരി

main desk