കോഴിക്കോട് വിവാഹത്തലേന്ന് യുവതി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: വിവാഹത്തലേന്ന് യുവതി ആത്മഹത്യ ചെയ്തെന്ന് സംശയം.കോഴിക്കോട് കൊളത്തറയിലാണ് സംഭവം. കുളത്തിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസ്സുകാരിയായ സ്വർഗ്ഗയാണ് മരിച്ചത്. കൊളത്തറ കണ്ണാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സുനിൽകുമാറിന്റെ മകൾ സ്വർഗ്ഗയെ അടുത്ത ദിവസം സ്വർഗയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരണത്തിൽ കോഴിക്കോട് നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു.