കണ്ണൂര്‍ ഇരിട്ടിയില്‍ കാണാതായ 19കാരി പുഴയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി പുന്നാട് സ്വദേശിനി ജഹാന ഷെറിനെയാണ് (19) കോളിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്‌ച്ച ഉച്ചയോടെ ജഹാനയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസും ബന്ധുക്കളും അന്വേഷണം നടത്തുന്നതിനിടെയാണ് കോളിക്കടവ് പുഴയില്‍ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.

Loading...

സെയ്ദ-മുനീറ ദമ്ബതികളുടെ മകളാണ് ജഹാന. എസ്‌എന്‍ഡിപി കോളേജിലാണ് പഠിക്കുന്നത്. ഒരു സഹോദരനുണ്ട്.