മുന്‍ കാമുകി ജന്മദിനാശംസകള്‍ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ബെഗളൂരു: ജന്മദിനാശംസയ്ക്ക് മുന്‍ കാമുകി ആശംസ അറിയിക്കാത്തതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലാണ് സംഭവം. ചിക്കബല്ലാപുര സ്വദേശിയാണ് മരിച്ചത്. 25 വയസ്സുകാരനായ എം ശിവകുമാറാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. സംഭവം നന്നത് ഫെബ്രുവരി 26 നായിരുന്നു.

2017 മുതല്‍ 2019 വരെ ബെംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായിരുന്ന ശിവകുമാര്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ബെംഗളൂരുവിലെ വീടിനടുത്ത് താമസിച്ചിരുന്ന ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ശിവകുമാര്‍ ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ഇക്കാര്യം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശിവകുമാര്‍ ബെംഗളൂരു വിട്ടതോടെ പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി.

Loading...

കാമുകി അകലംപാലിച്ചതോടെ ശിവകുമാര്‍ ഏറെ നിരാശയിലായിരുന്നു. ഫെബ്രുവരി 26-ന്, തന്റെ ജന്മദിനത്തില്‍ കാമുകി തന്നെ വിളിക്കുമെന്നും ആശംസ നേരുമെന്നും ശിവകുമാര്‍ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ രാത്രിയായിട്ടും പെണ്‍കുട്ടി വിളിക്കുകയോ ആശംസ നേരുകയോ ചെയ്യാതിരുന്നതോടെ ഇയാള്‍ കിടപ്പുമുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു.

വളരെ നിസ്സാരമായ കാര്യങ്ങള്‍ക്ക് ജീവന്‍ വെടിയുന്ന യുവ തലമുറയാണ് ഇന്നത്തേത്. ബൈക്ക് വാങ്ങിക്കൊടുക്കാത്തതിനും പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിനും വീട്ടില്‍ വഴക്ക് പറഞ്ഞതിനുമൊക്കെ ജീവന്‍ വെടിയുന്നവര്‍. അതുപോലെ പ്രണയം തകര്‍ന്നതിന്റെ പേരില്‍ ജീവിതം അവസാനിപ്പിക്കുന്നവരും നിരവധിയാണ്.