ക്വാറന്റീനില്‍ നിന്ന് ചാടിപ്പോയി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു;രണ്ട് പേര്‍ അറസ്റ്റില്‍

പട്‌ന: ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബിഹാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ദാവത്ത് സ്വദേശികളായ സുരേഷ് യാദവ്, ചഞ്ചല്‍ യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരും സര്‍ക്കാരിന്റെ ക്വാറന്റൈല്‍ കേന്ദ്രത്തില്‍ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്ന്. ഇരുവരും താമസിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിനടുത്തുള്ള വയലില്‍ 18 വയസ്സുകാരി പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയതായിരുന്നു.

ഈ സമയത്താണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയെ കണ്ട ഇരുവരും ക്വാറന്റീന്‍ കേന്ദ്രത്തില്‍ ചാടിപ്പോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിന് ശേഷം ഇവര്‍ കൂട്ടുകാരായ മറ്റ് നാല് പേരെ കൂടി വിളിച്ചുവരുത്തുകയും ഇവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറയുകയും മാതാപിതാക്കള്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തി പ്രതിഷേധിച്ചതോടെ സംഭവം പുറത്താവുകയായിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യം ഉന്നയിച്ചു.

Loading...

എന്നാല്‍ തുടക്കത്തില്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചുവെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്. പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റ് ചെയ്ത രണ്ട് പേരുടെയും ശ്രവം കൊവിഡ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മറ്റുള്ളവരെയും ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.