11കാരി സഹോദരന്റെ കുഞ്ഞിന് ജന്മം നല്‍കി, പണികിട്ടിയത് മാതാപിതാക്കള്‍ക്ക്

മിസോറി: പെണ്‍കുട്ടികള്‍ക്ക് ഏത് നാടും സുരക്ഷിതമല്ല. സ്വന്തക്കാരില്‍ നിന്നു പോലും പെണ്‍കുട്ടികള്‍ക്ക് ദുരനുഭവം ഉണ്ടാകുന്നുണ്ട്. സ്വന്തം അച്ഛനില്‍ നിന്നും സഹോദരനില്‍ നിന്നും ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്ന പെണ്‍കുട്ടികളുടെ വിവരം പുറത്ത് എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. പതിനേഴ് വയസുള്ള സഹോദരന്റെ കുഞ്ഞിന് പതിനൊന്നുകാരി ജന്മം നല്‍കി. സെന്റ് ചാള്‍സിലാണ് സംഭവം. വീട്ടിലായിരുന്നു പതിനൊന്നുകാരി പ്രസവിച്ചത്. ബാത് ടബ്ബില്‍ ആയിരുന്നു 11കാരി കുഞ്ഞിന് ജന്മം നല്‍കിയത്.

അതേസമയം ബാത്ത് ടബില്‍ പ്രസവിച്ച കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കാഞ്ഞതിനാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചതോടെ ആണ് സംഭവം പുറത്തറിയുന്നത്. പൊക്കിള്‍ കൊടി നീക്കം ചെയ്യാത്ത നിലയില്‍ ആയിരുന്നു കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്.

Loading...

മുന്‍ കാമുകിയുടെ കുട്ടിയാണെന്നും അവളാണ് കുട്ടിയെ വീടിനു മുമ്പില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതെന്നുമാണു പെണ്‍കുട്ടിയുടെ പിതാവ് ആദ്യം പോലീസിനെ അറിയിച്ചത്. പോലീസ് ചോദ്യം ചെയ്തതോടെ കുട്ടി തന്റെ മകളുടേതാണെന്നും മകനാണ് ഇതിനു ഉത്തരവാദി എന്നും സമ്മതിക്കുകയായിരുന്നു. സഹോദരിയുമായി നിരവധി തവണ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എന്നാല്‍ ഗര്‍ഭിണിയാണെന്നു അറിയില്ലായിരുന്നുവെന്നുമാണ് ചോദ്യം ചെയ്യലില്‍ സഹോദരന്‍ പോലീസിനെ അറിയിച്ചത്.

മാതാപിതാക്കളേയും മകനേയും സെന്റ് ചാള്‍സ് കൗണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ജയിലില്‍ അടച്ചു. മാതാവിനു 10,000 വും പിതാവിന് ഒരു
ലക്ഷവും മകന് മൂന്നു ലക്ഷം ഡോളറിന്റേയും ജാമ്യം അനുവദിച്ചിട്ടുണ്ട്.