വീട് ആക്രമിക്കാന്‍ എത്തിയ ഭീകരരെ വെടിവെച്ചിട്ട് പതിനാലുകാരി

കാബൂള്‍: കുടുംബത്തെ ആക്രമിക്കാന്‍ എത്തിയ താലിബാന്‍ ഭീകരരെ അഫ്ഗാന്‍ പെണ്‍കുട്ടി വെടിവെച്ചിട്ടു. അഫ്ഗാനിത്ഥാന്‍ ഘോര്‍ പ്രവിശ്യയിലാണ് സംഭവം. തന്റെ പിതാവ് സര്‍ക്കാര്‍ ആനുകൂലി ആണെന്നതിനാലാണ് ഭീകരര്‍ തങ്ങളുടെ വീടുതേടിയെത്തിയത് എന്ന് കുട്ടി വ്യക്തമാക്കി.

Loading...

ഭീകരരെ എകെ 47 തോക്ക് ഉപയോഗിച്ച് പെണ്‍കുട്ടി വെടിവെച്ചിടുകയായിരുന്നു. തോക്കുമായി ഇരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഘോര്‍ പ്രവിശ്യയിലെ ഗ്രിവ ജില്ലയിലാണ് സംഭവം. പിന്നീട് വീണ്ടും താലിബാന്‍ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും നാട്ടുകാരും സര്‍ക്കാര്‍ അധികൃതരും ചേര്‍ന്ന് കുടുംബത്തിന് സംരക്ഷണമൊരുങ്ങി. 14-16 വയസ് പ്രായമാണ് കുട്ടിക്കുള്ളത്. കുട്ടിയുടെ ധൈര്യത്തെയാണ് സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രശംസിക്കുന്നത്.