വിദ്യാര്‍ത്ഥിനികള്‍ ചതിക്കുഴിയില്‍ വീഴുന്നത് ഇപ്പോള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ശാന്തന്‍പാറയില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയെ ബി എ വിദ്യാര്‍ത്ഥി പ്രണയം നടിച്ച് വശത്താക്കി ശാരീരികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പിന്നീട് ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബി എ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ ചതിയില്‍ പെട്ടു പോയ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുവാവ് കുടുങ്ങിയത്. സേനാപതി മുക്കുടില്‍ നീറനാനില്‍ ഷഹില്‍ ഷാജനെന്ന 20 കാരനെ ആണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്.
ശാന്തന്‍പാറ ഗവ. കോളജ് രണ്ടാം വര്‍ഷ ബി എ വിദ്യാര്‍ത്ഥിയാണ് ഷഹില്‍. പെണ്‍കുട്ടിയും ആയി സ്‌കൂള്‍ പഠനകാലത്തു തന്നെ ഇയാള്‍ പ്രണയത്തില്‍ ആയിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടി തന്റെ നഗ്‌നചിത്രങ്ങള്‍ വാട്സാപ്പിലൂടെ ഷഹിലിനു നല്‍കി. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ മൂന്നു തവണ മുക്കുടിലിലെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സഹപാഠികളായ പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു തുടങ്ങി. അനുസരിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുമെന്നും ഭീഷണിമുഴക്കി. ഇതോടെ രണ്ടു പേരും തമ്മില്‍ അകന്നു തുടങ്ങി.
എന്നാല്‍ ഒടുവില്‍ പെണ്‍കുട്ടിയില്‍ നിന്ന് വിവരമറിഞ്ഞ സഹപാഠികള്‍ ഇതു കോളജ് അധികൃതരെ അറിയിക്കുക ആയിരുന്നു. ഇതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്നാണ് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുന്നത്. പെണ്‍കുട്ടിക്ക് 17 വയസ് തികഞ്ഞിട്ടില്ലാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പോലീസ് പിടിച്ചെടുത്തു.
അതേസമയം മറ്റൊരു സംഭവത്തില്‍ മകള്‍ ഗര്‍ഭിണിയായതറിഞ്ഞ് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. പിന്നാലെ മകളും ജീവനൊടുക്കി. സംഭവത്തില്‍ പീഡനക്കേസില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റു ചെയ്തു. പ്രതി ജിഷ്ണുദാസിനെയാണ് വെള്ളൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ശാരീരികാസ്വാഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. പരിശോധനയിലാണ് പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.
മാതാപിതാക്കളുടെ പരാതിയില്‍ വെളളൂര്‍ പോലീസ് ജിഷ്ണുദാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മാതാപിതാക്കള്‍ തൂങ്ങിമരിച്ചത്. പുലര്‍ച്ചെ ഇതു കണ്ട പെണ്‍കുട്ടി പിറവത്തുളള സഹോദരിയെ അറിയിച്ച ശേഷം കൈഞരമ്ബ് മുറിച്ച് ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ ജിഷ്ണുദാസ്. പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് രാത്രി ഒട്ടേറെ തവണ പീഡിപ്പിച്ചതായി ജിഷ്ണുദാസ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാനുളള മരുന്നും ജിഷ്ണുദാസ് നല്‍കിയിരുന്നു. ഇതറിയാതെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയത്.