പെണ്‍കുട്ടിയോട് അമ്മയും സഹോദരനും ഭര്‍ത്താവും ചേര്‍ന്ന് ചെയ്തത്, ഞെട്ടി പോലീസ്

കൗമാരക്കാരിയായ മകളെ വേശ്യാവൃത്തിക്ക് നയിച്ച മാതാവും സഹോദനും ഭര്‍ത്താവും ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗം ചെയ്യുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാവ് ഒരാള്‍ക്ക് നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്ത് നല്‍കുകയായിരുന്നു. 2018 ഏപ്രിലിലാണ് സംഭവം.

ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ പെണ്‍കുട്ടി ഈസ്റ്റ് മുംബൈയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് കുറച്ചു മാസങ്ങള്‍ക്ക് ശേഷം മാതാവ് പെണ്‍കുട്ടിയെ ഒരു പിമ്പിന്റെ അടുത്തെത്തിച്ച ശേഷം വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ശനിയാഴ്ച രാത്രിയാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Loading...

60 കാരനായ ഒരാളുമായി പണത്തിന് വേണ്ടി ശാരീരക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടതായി പെണ്‍കുട്ടി പറഞ്ഞു. പിമ്ബായ സ്ത്രീയുടെ ഭര്‍ത്താവും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. പെണ്‍കുട്ടി സഹോദരനോട് സഹായം തേടിയെങ്കിലും, അയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയും വാള് കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി അവകാശപ്പെടുന്നു. 60 കാരന് വേണ്ടിയുള്ള തെരച്ചിലിലാണ് ഇപ്പോള്‍ പോലീസ്.