പ്രണയപ്പക; വയനാട്ടിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു; യുവാവിനെ പിടികൂടി

പ്രണയത്തിന്റെ പേരിലുള്ള ക്രൂരത അവസാനിക്കുന്നില്ല. വയനാട്ടിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിക്ക് യുവാവിൽ നിന്നും കുത്തേറ്റു. സംഭവത്തിൽ മണ്ണാർക്കാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയനാട് പുൽപ്പള്ളി സ്വദേശിനിയാണ് കുത്തേറ്റ വിദ്യാർത്ഥിനി. ലക്കിടി കോളേജിന് സമീപമായിരുന്നു ആക്രമണം. നിലവിൽ വൈത്തിരി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർത്ഥിനി.

ലക്കിടി ഓറിയന്റൽ കോളേജിൽ ഫാഷൻ ഡിസൈനിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് കുത്തേറ്റ പെൺകുട്ടി. സംഭവത്തിന് പിന്നാലെ പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടതാണെന്ന് പോലീസ് അറിയിച്ചു.

Loading...