ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികൾ ചാടിപ്പോയ സംഭവം; ഒരാൾ വീണ്ടും ചാടിപ്പോയി

കോഴിക്കോട്: കോഴിക്കോട് വെളളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കഴിഞ്ഞ ആഴ്ച ചാടിപ്പോയ പെൺകുട്ടികളിലൊരാൾ വീണ്ടും ചാടിപ്പോയി. 5 പെൺകുട്ടികളിലൊരാളാണ് വീണ്ടും ചാടിപ്പോയത്. സംഭവത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയപോയ പെൺകുട്ടിയെ ആണ് കാണാതായത്. ഇന്ന് രാവിലെ മുതൽ പെൺകുട്ടിയെ കാണാനില്ലെന്നാണ് വീട്ടുക‍ാർ പറയുന്നത്. സംഭവത്തിൽ കോഴിക്കോട് വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.