ഓജോ ബോര്‍ഡ് കളിക്കിടെ ആത്മാവിനെ അടിച്ചപ്പോള്‍ കൂട്ടുകാരി മരിച്ചു,13 കാരി വീട് വിട്ടിറങ്ങി

കൊല്ലം: ഓജോ ബോര്‍ഡ് കളിക്കിടെ പതിമൂന്നുകാരിയെ കാണാതായി. വീട്ടുകാരെയും നാടിനെയും മണിക്കൂറുകളോളമാണ് പെണ്‍കുട്ടി മുള്‍മുനയില്‍ നിര്‍ത്തിയത്.കൂട്ടുകാരിയോടൊപ്പം ഓജോ ബോര്‍ഡ് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. കളിക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടി മരിച്ചതായി അഭിനയിച്ചു. ഇതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആയത്. ഈ ഞെട്ടലിലാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസം സംഭവം നടന്നത്.ശനിയാഴ്ച പകല്‍ മൂന്നരയോടെയാണ് കണ്ണനല്ലൂര്‍ പാങ്കോണത്ത് സംഭവം നടന്നത്. കൂട്ടുകാരിക്കൊപ്പമാണ് 12 വയസ്സുകാരി ഓജോ ബോര്‍ഡ് വരച്ചുകളിച്ചത്. ഇതിനിടെ ആത്മാവ് വന്നെന്നും ആത്മാവ് കൂട്ടുകാരിയുടെ ശരീരത്തില്‍ കയറിയെന്നും പെണ്‍കുട്ടി ഭയന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ പെരുമാറ്റങ്ങള്‍ കൂടിയായപ്പോള്‍ പെണ്‍കുട്ടിക്ക് ഭയം കൂടുകയും ചെയ്തു.

Loading...

അതേസമയം കൂട്ടുകാരിയില്‍നിന്ന് ആത്മാവ് വേര്‍പെടാന്‍ വേണ്ടിയാണ് പെണ്‍കുട്ടി ആത്മാവിനെ അടിച്ചത്. എന്നാല്‍ അടികൊണ്ട കൂട്ടുകാരി മരിച്ചതുപോലെ ബോധരഹിതയായി കിടന്നു. പിന്നീടാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. കൂട്ടുകാരി മരിച്ചെന്ന് കരുതി പേടിച്ചുവിറച്ച 12 വയസ്സുകാരി പിന്നീട് വീട് വിട്ടിറങ്ങുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നാടാകെ തിരച്ചില്‍ തുടങ്ങുകയും ചെയ്തു.