പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വാഴയൂർ അഴിഞ്ഞിലം സ്വദേശി പാലായി അർജുൻ (27) ആണ് വാഴക്കാട് അറസ്റ്റിലായത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ആണ് ഇയാൾ പലതവണ പീഡനത്തിനിരയാക്കിയത്. വിവാഹം കഴിക്കാമെന്ന് ഇയാൾ പെൺകുട്ടിക്ക് വാക്ക് നൽകിയ ശേഷമായിരുന്നു പീഡനം.

പെൺകുട്ടി അറിയാതെ ഇയാൾ പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ പകർത്തുകയും ഇത് കാണിച്ച്‌ ഭീഷണിപ്പെടുത്തി ബന്ധുവീട്ടിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. പ്രതിയ്‌ക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പെൺകുട്ടി അടുത്ത കാലത്ത് ശാരീരികമായ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തുപറഞ്ഞതെന്നാണ് റിപ്പോർട്ട്.

Loading...