ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ട് ദോഷം മാറ്റിയില്ലെങ്കില്‍ പിതാവിന് മരണം; അമ്മാവന്‍ യുവതിയെ പീഡിപ്പിച്ചത് വര്‍ഷങ്ങളോളം

ന്യൂഡല്‍ഹി : താനുമായി നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദോഷം മാറ്റിയില്ലെങ്കില്‍ പിതാവ് മരണപ്പെടുമെന്ന് ഭീഷണിപ്പെടുത്തി ഇരുപത്തിമൂന്നുകാരിയായ യുവതിയെ അമ്മാവന്‍ പീഡിപ്പിച്ചത് നാലുവര്‍ഷത്തോളം. വിവാഹ ശേഷവും ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ പേലീസ് പിടികൂടി.

ഡല്‍ഹി നരേല പൊലീ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. അമ്മാവന്‍ തന്നെ പീഡിപ്പിക്കുന്ന വിവരം യുവതി ഭര്‍തൃപിതാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഭര്‍തൃവീട്ടുകാരുടെ പിന്തുണയോടെയാണ് യുവതി നരേല പൊലീസില്‍ പരാതി നല്‍കിയത്.

Loading...

പരാതി കൈപ്പറ്റി മണിക്കൂറുകള്‍ക്കകം അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. മാനസികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ച യുവതിയ്ക്ക് അവിതാ കമ്മിഷന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് നല്‍കും.