ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

ഇടുക്കി: ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. 17 വയസ്സുള്ള ദളിത് പെണ്‍കുട്ടിയാണ് മരിച്ചത്. ഇടുക്കി നരിയംപാറയിലാണ് സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. കനഴിഞ്ഞ മാസം 23 നാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യശ്രമം നടത്തിയത്.

നരിയമ്പാറയിൽ ഓട്ടോഡ്രൈവറായ യുവാവ് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ ഒളിവിൽ പോയ പ്രതി, പെൺകുട്ടി ആത്മഹത്യശ്രമം നടത്തിയതോടെ പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു.

Loading...