പരീക്ഷ തലേന്ന് മൊബൈലില്‍ കളിച്ചതിന് ചേച്ചി വഴക്ക് പറഞ്ഞു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ചെങ്ങന്നൂര്‍ : പരീക്ഷയുടെ തലേദിവസം മൊബൈല്‍ ഫോണില്‍ കളിച്ചതിന് ചേച്ചി വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കി. വെണ്‍മണി തുറവത്തറയില്‍ വീട്ടില്‍ അനിയന്‍ – ഉഷ ദമ്ബതികളുടെ മകളും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ ആനിമോള്‍ (16) ആണ് തൂങ്ങി മരിച്ചത്. പ്ലസ് വണ്‍ പരീക്ഷയാരംഭിക്കുന്നതിന്റെ തലേദിവസം മൊബൈല്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്നതു കണ്ടപ്പോള്‍ ചേച്ചി വഴക്കു പറഞ്ഞതാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ കാരണമെന്നു വെണ്‍മണി പൊലീസ് അറിയിച്ചു.