കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ ബസിന് മുന്നില്‍ തള്ളിയിട്ട് കൊന്നു

പട്‌ന. പ്രണയബന്ധത്തിന്റെ പേരില്‍ 25 വയസുള്ള യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബസിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. ബിഹാറിലെ മുഫാഫര്‍പുറിലാണ് സംഭവം. റൗഷന്‍ കുമാര്‍ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് റൗഷനെ ഇവര്‍ ബസിന് മുന്നിലേക്ക് തള്ളിയിട്ടത്.

റൗഷനും പെണ്‍കുട്ടിയും കത്തറ എന്ന ഗ്രാവത്തിലെ താമസക്കാരായിരുന്നു. ഇരുവരും അകന്ന ബന്ധുക്കളുമായിരുന്നു. എന്നാല്‍ ഇവരുടെ വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഗ്രാമത്തില്‍ നിന്നും ഒളിച്ചോടി. വെള്ളിയാഴ്ച ഹാജിപൂരില്‍ ഇരുവരെയും കണ്ടെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇവരെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ട് വരുകയായിരുന്നു.

Loading...

എന്നാല്‍ മുസാഫിര്‍ നഗറിലെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹത്തില്‍ നിന്നും റൗഷനോട് പുറത്തിറങ്ങുവാന്‍ ഇവര്‍ ആവശ്യപ്പെട്ടു. വണ്ടിയില്‍ നിന്ന് ഇറങ്ങിയ യുവാവിനെ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ ചേര്‍ന്ന് അടുത്ത ജംഗ്ഷനിലെത്തിച്ച് റോഡ് മുറിച്ച് കടക്കുവാന്‍ സഹായിക്കുന്നുവെന്നന രീതിയില്‍ ഓടുന്ന ബസിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. റൗഷന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.