അമ്മയുടെ കാമുകൻ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചത് ഒരു വർഷം

പത്തനംതിട്ട: അവിഹിതത്തിനായി മക്കളെ കൊന്നു തള്ളുന്നതും അവരെ കാമുകൻമാർക്കായി വിട്ടു നൽകുകയും ചെയ്യുകയാണ് കേരളത്തിലെ ചില സ്ത്രീകൾ. സ്വന്തം വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ല എന്ന സത്യം തിരിച്ചറിയാൻ നമ്മുക്ക് കഴിയാത്തതോ അറിയാത്തതോ അല്ല. പക്ഷെ സമൂഹം ഇന്ന് അവിഹിതത്തിന്റേതായി മാറി കഴിഞ്ഞിരിക്കുന്നു. സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോൾ മൗബൈൽ വീട്ടമ്മമ്മാരുടെ നിയന്ത്രണം ആകെ തെറ്റിച്ചു കളഞ്ഞു. അവർ കുടുംബ ബന്ധങ്ങളെ മറന്ന് ചേക്കാൻ കൊതിക്കുന്നത് കാമുകന്റെ കൈക്കുള്ളിലാണ്. ഇങ്ങനെയാണ് പല കൊലപാതകങ്ങളും അവിഹിതങ്ങളും ഉടലെടുക്കുന്നത്.
ഇവിടെ പറഞ്ഞു വരുന്നത് അവിഹിതത്തിനായി തന്റെ മകളെ കാമുകനായി കാഴ്ചവെച്ച് അമ്മയെ കുറിച്ചാണ്. സംഭവം നടന്നത് പത്തനംത്തിട്ടയിലാണ്. കേസിൽ പ്രതികളായ കാമുകനേയും അമ്മയേയും പോലീസ് അറസ്റ്റു ചെയ്തു. ഒമ്പത് വയസുകാരിയെ ഒരു വർഷമായി അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ച ചെന്നീർക്കര പ്രക്കാനം തോട്ടുപുറം കാന്തക്കുന്നിൽ വീട്ടിൽ ജിൻസ്(33)നെ പോലീസ് അറസ്റ്റു ചെയ്തു.
കാമുകന് സകല ഒത്താശ ചെയ്തു കൊടുത്ത അമ്മയേയും പോലീസ് അറസ്റ്റു ചെയ്തു. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതി ഒരു വർഷത്തിലധികമായി ജിൻസിനെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനം വർധിച്ചതോടെ അമ്മയോടു വിവരം പറഞ്ഞിട്ടും പ്രതികരിച്ചില്ലെന്ന് കുട്ടി പോലിസിനു മൊഴി നൽകിയിട്ടുണ്ട്.
അടുത്ത ബന്ധുവായ സ്ത്രീയെ കുട്ടി വിവരം അറിയിച്ചതോടെ അവർ അധ്യാപികയെ വിവരം ധരിപ്പിക്കുകയും പോലീസിന്റെ സഹായം തേടുകയുമായിരുന്നു. പിടിയിലായ ജിൻസ് വിവാഹിതനും ഒരു പെണ്കുട്ടിയുടെ അച്ഛനുമാണ്. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.