ഫേസ്ബുക്ക് പരിചയം പ്രണയമായി, പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ വിവാഹത്തിനൊരുങ്ങി, ഒടുവില്‍

വടക്കേക്കാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്യുന്ന വാര്‍ത്തകള്‍ പലതും പുറത്തു വരുന്നുണ്ട്. ഇത്തരത്തില്‍ വിവാഹിതരായവര്‍ പോലും മറ്റ് ബന്ധങ്ങളില്‍ പെടുന്നു എന്ന വാര്‍ത്തയുമുണ്ട്. ഫേസ്ബുക്ക് സുഹൃത്തിനൊപ്പം മുങ്ങുന്ന വീട്ടമ്മമാരുടെ വാര്‍ത്തകള്‍ പലതും പുറത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പല പുരുഷന്മാരുമുണ്ട്. ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം കഴിക്കാന്‍ ഒരുങ്ങിയ പ്രായപൂര്‍ത്തിയാകാത്ത കമിതാക്കളുടെ വാര്‍ത്തയാണ്.

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇടപെട്ട് കമിതാക്കളുടെ വിവാഹം തടഞ്ഞു. പ്രായപൂര്‍ത്തിയാകാത്തതാണ് കാരണം. ഭര്‍ത്താവുമായി അകന്നു കഴിയുന്ന വിദേശത്തു ജോലിയുള്ള വടകര സ്വദേശിനിയുടെ പ്രായപൂര്‍ത്തിയാകാത്ത മക്കളാണ് ദിവസങ്ങള്‍ക്കു മുമ്പ് പ്രായപൂര്‍ത്തിയാകാത്ത യുവാക്കള്‍ക്കൊപ്പം വീട് വിട്ടിറങ്ങിയത്. സംഭവത്തില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.

Loading...

വടക്കേക്കാട് സ്വദേശികളുടെ കൂടെയാണ് പെണ്‍കുട്ടികള്‍ പോയിരിക്കുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് കുന്നംകുളം പോലീസിന്റെ സഹായത്തോടെ രണ്ടുപേരെയും ഒരു യുവാവിനെയും പിടികൂടി വടകര കോടതിയില്‍ ഹാജരാക്കി. കുട്ടികളെ അമ്മയുടെ കൂടെ താമസിക്കാന്‍ വിട്ടെങ്കിലും അമ്മ വിദേശത്തേക്ക് പോയ ഉടന്‍ രണ്ടുപേരും വീണ്ടും വടക്കേക്കാട് എത്തുകയായിരുന്നു.

ഇരുവരും രണ്ടു യുവാക്കളുടെ കൂടെ അവരുടെ മാതാ പിതാക്കളുടെ സമ്മതപ്രകാരം അവരുടെ വീടുകളില്‍ താമസമാക്കിയ വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വെള്ളിയാഴ്ച നേരിട്ട് എത്തി പിടികൂടി. വടക്കേക്കാട് വട്ടംപാടം വാക്കയില്‍ പറമ്പില്‍ താമസിക്കുന്ന തമിഴ് മലയാളി ദമ്പതികളുടെ വീട്ടില്‍ നിന്നാണ് ഒരു കുട്ടിയെ കണ്ടെത്തിയത്, അടുത്ത കുട്ടിയെ വടക്കേക്കാട് എടക്കര റോഡില്‍ വാടക കെട്ടിടത്തില്‍ താമസിക്കുന്ന മറ്റൊരു തമിഴ് മലയാളി ദമ്പതികളുടെ കൂടെയാണ് കണ്ടെത്തിയത്.

മൂത്ത കുട്ടി തനിക്കു പതിനെട്ടു വയസ്സായി എന്ന് ഉദ്യോസ്ഥരെ തെറ്റിദ്ധരിപ്പിച്ചു, കുട്ടി പഠിച്ച സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് 18 വയസ്സായിട്ടില്ല എന്ന് കണ്ടെത്തി. രാത്രിയോടെ വടക്കേക്കാട് പൊലീസിന്റെ സഹായത്തോടെ ഈ കുട്ടിയെയും മോചിപ്പിച്ച് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ഇവരുടെ വിവാഹം ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.