ചെയ്തിരുന്ന ജോലി ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ട യുവതി, ഇപ്പോള്‍ വ്യത്യസ്തയായ സംരംഭക

ബ്യൂട്ടീഷന്‍ ജോലി ഉപേക്ഷിച്ച് യുവതി കണ്ടെത്തിയ ജോലിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മറ്റൊന്നുമല്ല നഗ്നയായി വീട്ടുജോലി ചെയ്യുകയാണ് സ്‌കോട്ട്‌ലന്‍ഡ് യുവതി. ഇരുപത്തിയഞ്ചുകാരി വിക്ടോറിയ മര്‍ഫിയാണ് ഈ വഴി തിരഞ്ഞെടുത്തത്. ഈ ജോലി ഒരു സംരംഭമായി വളര്‍ത്തിയെടുക്കാന്‍ വിക്ടോറിയയ്ക്കായി. 15 സ്ത്രീകളാണ് ഈ ‘നഗ്‌ന വൃത്തിയാക്കലി’നായി വിക്ടോറിയയ്ക്ക് ഒപ്പമുള്ളത്. ‘ഗ്ലിമ്മര്‍’ എന്നാണ് വിക്ടോറിയയുടെ സ്ഥാപനത്തിന്റെ പേര്. ബ്യൂട്ടീഷ്യന്‍ ആയി ജോലി ചെയ്തിരുന്ന സമയത്ത് കണ്ട ഒരു പരസ്യമാണ് ഇങ്ങനെയൊരു തൊഴില്‍ തിരഞ്ഞെടുക്കാന്‍ യുവതിക്ക് പ്രചോദനമായത്. നഗ്‌നയായി ജോലി ചെയാന്‍ യുവതികളെ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പരസ്യം.

സന്തോഷവും രസവുമുള്ള ഒരു ജോലി ചെയ്യണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷെ അത് വല്ലാതെ എക്‌സ്ട്രീം ആകാന്‍ പാടില്ല. അതുകൊണ്ട് ഈ ജോലി തിരഞ്ഞെടുത്തു. ഇതൊരിക്കലും വേശ്യാവൃത്തിയല്ല. ഞങ്ങളുടെ ജോലി അല്‍പ്പം പഞ്ചാരയും കുസൃതിയും നിറഞ്ഞതാണ്. ഞാന്‍ ഈ ജോലി ചെയ്തപ്പോള്‍ അത് വളരെ രസകരമായിരുന്നു. ഒരിക്കല്‍ പോലും മോശമായി ആരും എന്നോട് പെരുമാറിയിട്ടില്ല.’ വിക്ടോറിയ തന്റെ തൊഴിലനുഭവങ്ങള്‍ പങ്കുവച്ചു. താന്‍ ജോലിക്കാരെ ആവശ്യപ്പെട്ട് പരസ്യം ചെയ്തപ്പോള്‍ നൂറില്‍പരം യുവതികള്‍ അപേക്ഷകള്‍ അയച്ചുവെന്നും വിക്ടോറിയ പറയുന്നു. ഇക്കൂട്ടത്തില്‍ 25 മുതല്‍ 80 വയസ് വരെ പ്രായമുള്ള സ്ത്രീകളുണ്ട്.

Loading...

55 മുതല്‍ 75 പൗണ്ട് വരെയാണ് ഇവര്‍ വീടുകള്‍ ഒരു തവണ വൃത്തിയാക്കുന്നതിനായി ഈടാക്കുന്നത്. അടിവസ്ത്രം ധരിച്ച് വീട് വൃത്തിയാക്കാന്‍ താരതമ്യേന ചാര്‍ജ് കുറവാണ്. പൂര്‍ണമായും നഗ്‌നയായി ജോലി ചെയ്യുന്നതിനാണ് 75 പൗണ്ട്(6652 രൂപ) നല്‍കേണ്ടത്. ഈ സംരംഭം തുടങ്ങുന്നതിനു മുന്‍പ് സ്വയം വീടുകള്‍ വൃത്തിയാക്കാന്‍ പോയി ഈ തൊഴിലിന്റെ വിവിധ വശങ്ങള്‍ വിക്ടോറിയ മനസിലാക്കിയിരുന്നു. താന്‍ ചെയ്യാത്തതൊന്നും തന്റെ ജോലിക്കാരെ കൊണ്ട് ചെയ്യിപ്പിക്കാന്‍ പാടില്ല എന്നാണ് ഇവെന്റ്‌സ് മാനേജ്!മെന്റ് ബിരുദധാരിയായ വിക്ടോറിയയുടെ പക്ഷം. തൊഴിലിന്റെ സ്വഭാവം ഇങ്ങനെയായത് കൊണ്ടുതന്നെ സ്ഥാപനത്തിന് നിരവധി ഉപഭോക്താക്കളുമുണ്ട്.