സെല്‍ഫി എടുക്കാനിറങ്ങി പെണ്‍കുട്ടികള്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടു പോയി

നദിയില്‍ ഇറങ്ങി സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ രണ്ട് പെണ്‍കുട്ടികള്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടു. പോലീസും നാട്ടുകാരും എത്തിയാണ് ഇവരെ രക്ഷിച്ചത്. മധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തെ കുറിച്ച് പൊലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ എസ് കെ സിങ് പറയുന്നതിങ്ങനെ ജുനാര്‍ദോവില്‍ നിന്നും ആറ് പേരടങ്ങുന്ന പെണ്‍കുട്ടികളുടെ സംഘം ഉല്ലാസയാത്രയുടെ ഭാഗമായി പേഞ്ച് നദിക്കരയിലെത്തി. ഇവരില്‍ മേഘ ജാവ്രെ, വന്ദന ത്രിപാഠി എന്നീ കുട്ടികള്‍ നദിക്ക് കുറുകെയുള്ള പാറക്കെട്ടിലേക്ക് സെല്‍ഫിയെടുക്കാനായി പോയി. അപ്പോള്‍ നദിയില്‍ വെള്ളം കുറവായിരുന്നു. എന്നാല്‍ പൊടുന്നനെ മലവെള്ളപ്പാച്ചിലുണ്ടായപ്പോള്‍ രക്ഷപ്പെടാനാവാതെ പെണ്‍കുട്ടികള്‍ കുടുങ്ങി. കുട്ടികളുടെ സുഹൃത്തുക്കള്‍ പേടിച്ചുവിറച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.