കൊച്ചിൻ കലാഭവന്റെപേരിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതകൾ, ഗ്ളോബൽ മലയാളി കൗൺസിൽ ഓസ്ട്രേലിയ പ്രതികരിക്കുന്നു

മെല്ബൺ: കൊച്ചിന്‍ കലാഭവന്റെ ഓസ്‌ട്രേലിയായിലെ കലാപരിപാടിയുടെ ഭാഗമായി മാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തയുടെ നിജസ്ഥിതി അറിയിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് . കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഓസ്‌ട്രേലിയായിലെ മെല്‍ബണില്‍ ഗവണ്‍മെന്‍രിന്റെ അംഗീകാരത്തോടു കൂടി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി സംഘടനയാണ് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ . രണ്ട് വര്‍ഷം മുമ്പ് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ നടത്തിയ കലാസന്ധ്യയില്‍ കോട്ടയത്തെ നവജീവന്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ പിയു തോമസ്സിനെ മെല്‍ബണില്‍ കൊണ്ടുവന്ന് ആദരിക്കുകയും ചാരിറ്റി ഫണ്ട് വേജിയില്‍വച്ച് അദ്ദേഹത്തിന് നല്‍കുകയും ചെയ്ത പാരമ്പര്യമാണ് ഗ്ലോബല്‍ മലയാളി കൗണ്‍സിലിന് ഉള്ളത്. കഴിഞ്ഞ ദിവസം കൊച്ചിൻ കലാഭവന്റെ പേരിൽ ഓസ്ട്രേലിയയിൽ പണപിരിവും തട്ടിക്കും എന്ന വാർത്ത വന്നിരുന്നു. അതുമായി ബന്ധപ്പെട്ട് ഗ്ലോബല്‍ മലയാളി കൗണ്‍സി പ്രസിഡന്റ് റെജി പാറക്കൽ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.കൊച്ചിൽ കലാഭവൻ പരിപാടി മുടങ്ങിയപ്പോൾ വാങ്ങിയ പണം എല്ലാവർക്കും തിരികെ നല്കിയതായും അദ്ദേഹം അറിയിച്ചു. വിസ മുടങ്ങിയ അപ്പോൾ തന്നെ പലരിൽ നിന്നും വാങ്ങിയ സംഖ്യ തിരിച്ചു നല്കിയിട്ടുണ്ട്.

കൊച്ചിന്‍ കലാഭവന്റെ പരിപാടിക്ക് ഞങ്ങളെ സമീപിച്ച ബോബി ജോര്‍ജ്ജ് 35 വര്‍ഷക്കാലം കലാഭവന്റെ സ്ഥാപകന്‍ ഫാദര്‍ ആബേല്‍ അച്ചന്റെ സന്തത സഹചാരിയായിരുന്ന ആള്‍ എന്ന നിലയില്‍ ആണ് ഞങ്ങള്‍ കമ്മറ്റിക്കാര്‍ എഗ്രിമെന്റില്‍ ഒപ്പ് വെച്ചത്. കൂടാതെ സിഎംഎ സഭാംഗവും രാഷ്ട്രദീപികയുടെ ഡയറക്ടറും ആയ ഫാദര്‍ ജയിംസ് എര്‍ത്തയില്‍ ഞങ്ങളെ ഫോണില്‍ വിളിച്ച് ബോബി ജോര്‍ജ്ജിന്റെ കലാപരിപാടിയെ കുറിച്ച് നല്ല അഭിപ്രായം പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രോഗ്രാം ചെയ്യുവാന്‍ ഞങ്ങള്‍ കമ്മറ്റിക്കാര്‍ തയ്യാറാകുകയായിരുന്നു.

അത് അനുസരിച്ച് സിഡ്‌നിയിലും മറ്രും പ്രോഗ്രാം നടത്തുവാന്‍ തീരുമാനിക്കുകയും കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇതുപോലുള്ള പരിപാടികള്‍ക്ക് വിസക്കുള്ള പേപ്പര്‍ തയ്യാറാക്കി കൊടുക്കുന്ന മാന്യനായ വ്യക്തിയെ ഏല്‍പ്പിക്കുകയും ചെയ്തു. മുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ നിന്നും വെരും ടോക്കന്‍ അഡ്വാന്‍സ് മാത്രം ഞങ്ങളുടെ സംഘടന വാങ്ങിക്കുകയും നിര്‍ഭാഗ്യവശാല്‍ വിസാ റിജക്ട് ചെയ്തപ്പോള്‍ അപ്പോള്‍ തന്നെ ടോക്കന്‍ അഡ്വാന്‍സ് മടക്കിനല്‍കി മാന്യത കാത്തവരാണ് ഞങ്ങള്‍ കമ്മറ്റിക്കാര്‍ .

വസ്തുതകള്‍ ഇതായിരിക്കെ ഗ്ലോബല്‍ മലയാളി കൗണ്‍സിലിനെയും പ്രസിഡന്റ് എന്ന നിലയില്‍ എന്നെ വ്യക്തിപരമായും തേജോവധം ചെയ്യുന്നതിനു വേണ്ടി മുന്‍വൈരാഗ്യത്തിന്റെ പേരില്‍  ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത കൊടുക്കുകയായിരുന്നു.

നാല്‍പതില്‍പരം ക്രിമിനല്‍ കേസുകല്‍ ഉള്ള ബോബി ജോര്‍ജ്ജിന് എന്ത് അടിസ്ഥാനത്തില്‍ ആണ് ഓസ്‌ട്രേലിയന്‍ വിസ കൊടുത്തത്. ഒരു സാധാരണ പ്രോഗ്രാമിന് ഒരു സംഘടന പരിപാടി നടത്തുമ്പോള്‍ എങ്ങനെയാണ് പതിനായിരങ്ങള്‍ ഒരു വ്യകതി വാങ്ങുന്നത്. സിഡ്‌നിയിലും Townvidaയിലും സംഘടനകള്‍ക്ക് യാതൊരു പരാതിയും ഇല്ല-റെജി പാറക്കൽ പറഞ്ഞു

Top