ഋഷിരാജ് വാളെടുത്തപ്പോൾ ജി.എൻ.പി.സി ഭയന്നു, മദ്യം കുടിക്കുന്ന ചിത്രങ്ങൾക്ക് അനുമതി ഇല്ല

മലയാളിക്ക് ഒരു ശീലമുണ്ട്. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല.ആരേലും സന്തോഷിക്കുന്ന സ്ഥലം കണ്ടാൽ അവിടെ പോയി പത്ത് പാര വയ്ച്ച് അത് നരകം ആക്കുക….!!!നമ്മുടെ സിങ്കം വാളെടുത്ത് മീശപിരിച്ചപ്പോൾ ലോകത്തിലേ ഏറ്റവും വലിയ സീക്രട്ട് ഫേസ്ബുക്ക് ഗ്രൂപ്പ് ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) വിറച്ചു. മദ്യപിക്കുന്ന ചിത്രങ്ങൾ..കുട്ടികൾക്കും, സ്ത്രീകൾക്കും ഒപ്പം ഇരുന്ന് മദ്യപിക്കുന്നത് പടങ്ങൾ, സ്ത്രീ മദ്യപാനം, കുടുംബ സദസിൽ ഇരുന്ന മദ്യപിക്കുന്ന ചിത്രങ്ങൾ എല്ലാം അനുമതി നിഷേധിച്ചു. ആരും ഗ്രൂപ്പിൽ ഇനി ഇമ്മാതിരി പടങ്ങൾ പോസ്റ്റ് ചെയ്യാൻ വരേണ്ട. മാത്രമല്ല നിരവധി വിവാദ ചിത്രങ്ങൾ എടുത്ത് മാറ്റി.
മദ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ അനുവദനീയമല്ലെന്ന് ഗ്രൂപ്പ് അഡ്മിൻ ടി.എൽ. അജിത്ത്കുമാർ ഫേസ്ബുക്ക് പേജിൽ അറിയിച്ചു. ജിഎൻപിസി മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാൻ എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് നിർദേശം നൽകിയതായും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു ഗ്രൂപ്പ് അഡ്മിൻ മദ്യവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പിൽ അനുവദനീയമല്ല എന്നറിയച്ചത്.
ജിഎൻപിസി ഗ്രൂപ്പ് അഡ്മിൻ ടി.എൽ. അജിത്ത്കുമാറിന്റെ പോസ്റ്റ് ഇങ്ങനെ;സ്നേഹമുള്ള ചങ്കുകളുടെ ശ്രദ്ധയ്ക്ക്; മദ്യവും ആയി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പിൽ അനുവദനീയമല്ല. സ്വാദിഷ്ടമായ ഭക്ഷണവും ഭക്ഷണങ്ങളോടൊപ്പം രുചികരമായ പാനീയങ്ങളും അവയുടെ ചിത്രങ്ങളും യാത്രകളും കഥകളും ട്രോളുകളും പോഷ്ട് ചെയ്യേണ്ട ഗ്രൂപ്പാണിത്.
കഴിഞ്ഞ ദിവസം നൂറുകണക്കിന് ചിത്രങ്ങൾ ഗ്രൂപ്പിൽ അഡ്മിൻ അനുമതി നിഷേധിക്കുകയാണ്. നിയമ വിധേയമായ ചിത്രങ്ങൾ പോലും കർശന പരിശോധനയിലാണ്. ജി.എൻ.പി.സി ഒരിക്കലും മത രാഷ്ട്രീയ കൂട്ടുകെട്ടോ അക്രമ വാസനയോ ഉണ്ടാക്കിയിട്ടില്ല. തികഞ്ഞ സമാധാന ഗ്രൂപ്പ് ആയിരുന്നു. അടിപൊളി സന്തോഷവും ആനന്ദവും അംഗങ്ങൾ ആസ്വദിച്ചു. മലയാളി കാണാത്ത വിഭവങ്ങളും മദ്യ സല്ക്കാര രീതിയും അത് കാണിച്ചു. നല്ലാ മദ്യം..അതിന്റെ ഉപയോഗം, മദ്യത്തേകുറിച്ചുള്ള കമന്റുകൾ എല്ലാം ഉണ്ടായിരുന്നു. ഒരു വർഷം കൊണ്ട് 1.8മില്യൺ അംഗങ്ങൾ..ലോക പ്രശസ്ത കായിക താരങ്ങൾ പോലും ജി.എൻ.പി.സിയെ പുകഴ്ത്തുന്ന വീഡിയോ അതിന്റെ മുഖ പേജിൽ ഉണ്ട്. എന്നാൽ ഇപ്പോൾ ആനന്ദം ഇത്തിരി കുറഞ്ഞു. മലയാളി അങ്ങിനെയാ..ഇത്തിരി മനസമാധാനം ആർക്കേലും എവിടേലും ലഭിക്കുന്നത് കണ്ടാൽ അവിടെ കുളം കലക്കും. ആ കൂട്ടായ്മ പിളർത്തും. നശിപ്പിക്കും. എന്തായാലും ജി.എൻ.പി.സിക്കെതിരേ പരാതി ഋഷിരാജ് സിങ്ങിനെ നല്കിയത് മത മേലധ്യക്ഷനും മദ്യ വിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാക്കളും ആണ്. കേരളത്തിലേ പ്രമുഖ മത വിഭാഗത്തിന്റെ യുവ ഭക്ത സംഘടനയും ഇതിനു ചുക്കാൻ പിടിച്ചിട്ടുണ്ട്.