ജി.എൻ.പി.സിക്കെതിരേ (ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും) ഋ​ഷി​രാ​ജ് സിം​ഗ്

മദ്യപിക്കുന്നവർക്ക് പ്രോൽസാഹനം നല്കുന്നു എന്ന കാരണം പറഞ്ഞ് കേരളത്തിലേ ഏറ്റവും വലിയ ഫേസ്ബുക്ക് ഗ്രൂപ്പിനെതിരേ ഋഷി രാജ് സിങ്ങ് വാളെടുത്തു. ഗ്രൂപ്പിന്റെ നിയമ വിരുദ്ധമായ കാര്യങ്ങൾ പഠിക്കാൻ അദ്ദേഹം നിർദ്ദേശം നല്കി. മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഗ്രൂ​പ്പി​ൽ വ​രു​ന്ന പോ​സ്റ്റു​ക​ളി​ൽ എ​ക്സൈ​സ് വ​കു​പ്പ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തിഎന്നും റിപോർട്ടുകൾ.ചിലപ്പോൾ സിങ്കത്തേ ആരേലും തെറ്റിദ്ധരിപ്പിച്ചതും ആകാം.

എന്നാൽ ശരിക്കും നമ്മുടെ സിങ്കം ഇവിടെ ചിലപ്പോൾ വിയർത്തേക്കും. കാരണം ജി​എ​ൻ​പി​സി (ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും) എ​ന്ന ഫെ​യ്സ്ബു​ക്ക് പേജിനെതിരേ മുമ്പും പല വമ്പന്മാരും പോരടിച്ച് കൊമ്പടിഞ്ഞു പോയിട്ടുണ്ട്. മാത്രമല്ല ഗ്രൂപ്പിന്റെ ആമുഖവും ഭരണഘടനയും അതിന്റെ പൂമുഖത്ത് തന്നെ അവർ ഇട്ടിട്ടുണ്ട്. അതിങ്ങനെ..

മദ്യപാനം ആരോഗ്യത്തിനു ഹാനികരം. ഈ ഗ്രൂപ്പ് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല.റെസ്പോൻസിബിൾ ഡ്രിങ്കിങ് ചിത്രങ്ങൾ സ്റ്റേറ്റ്യൂട്ടറി വാണിംഗ് ഓട് കൂടി സ്വീകരിക്കും. സ്വാദിഷ്ടമായ ഭക്ഷണവും ഭക്ഷണങ്ങളോടൊപ്പം നുകരുന്ന മത്തു പിടിപ്പിക്കുന്ന രുചികരമായ പാനീയങ്ങളും അവയുടെ ചിത്രങ്ങളും യാത്രകളും കഥകളും ട്രോളുകളും പോഷ്ട്ട് ചെയ്യേണ്ട ഗ്രൂപ്പാണിത്. ഇവിടെ രാഷ്ട്രീയമില്ല മതമില്ല ജാതിയില്ല ആണ് പെണ്ണ് എന്ന വ്യത്യാസവും ഇല്ല പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഇല്ല, എല്ലാരും തുല്യർ, കുറച്ചു സ്നേഹം ഉള്ള സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യർ മാത്രം.
പോതു സ്ഥലങ്ങളിൽ ഇരുന്നുള്ള മദ്യപാനം, വാഹന യാത്രയിൽ ഉള്ള മദ്യപാനം ഒന്നും പ്രോത്സാഹിപ്പിക്കില്ല. 23 വയസ്സിനു മുകളിൽ ഉള്ളവരെ മാത്രമേ ആഡ് ചെയ്യാവൂ.ഈ ഗ്രൂപ്പ് ഒരു കാരണവശാലും മദ്യത്തെയോ മദ്യപാനത്തെയോ പ്രോത്സാഹിപ്പിക്കുന്നതല്ല. മദ്യപാനം ആരോഗ്യത്തിനു ഹാനികരം ആണ്. അതു മാരകമായ നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു.

ഈ ഭരണഘടന അനുസരിച്ചാണ്‌ ഇതിൽ ഏതൊരാളും ചേരുന്നതും തുടരുന്നതും. പിന്നെ ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർ നിയമ നടപടിക്ക് വിധേയരും ഗ്രൂപ്പിനു പുറത്തും പോകേണ്ടിവരും. മ​ദ്യ​ത്തി​ന്‍റെ കൂ​ടെ വേ​ണ്ട ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്തെ​ല്ലാം, പു​തി​യ ബ്രാ​ൻ​ഡു​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലും ജി​എ​ൻ​പി​സി​യി​ൽ അം​ഗ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യു​ന്ന​ത്. 2017 മേ​യ് ഒ​ന്നി​ന് തു​ട​ങ്ങി​യ ഗ്രൂ​പ്പി​ല്‍ 17 ല​ക്ഷം അം​ഗ​ങ്ങ​ൾ ഗ്രൂ​പ്പി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും ബ്ലോ​ഗ​റു​മാ​യ ടി.​എ​ല്‍ അ​ജി​ത്ത്കു​മാ​റാ​ണ് ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​ൻ.കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്രൂ​പ്പും ഇ​ന്ത്യ​യി​ലെ ആ​റാ​മ​ത്തെ ഗ്രൂ​പ്പും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സീ​ക്ര​ട്ട് ഗ്രൂ​പ്പു​മാ​ണ് ജി​എ​ൻ​പി​സി.കേ​ര​ള​ത്തി​ലെ ക​ള​ളു​ഷാ​പ്പി​ലെ വി​ശേ​ഷ​ങ്ങ​ള്‍ മു​ത​ല്‍ അ​മേ​രി​ക്ക​യി​ലേ​യും യൂ​റോ​പ്പി​ലേ​യും വ​ന്‍​കി​ട മ​ദ്യ​ശാ​ല​ക​ളി​ലെ വി​ശേ​ഷ​ങ്ങ​ളും ഗ​ള്‍​ഫ് നാ​ടു​ക​ളി​ലെ കു​ടു​സു മു​റി​ക​ളി​ലെ മ​ദ്യ​പാ​ന ആ​ഘോ​ഷ​ങ്ങ​ളു​മെ​ല്ലാം ജി​എ​ന്‍​പി​സി​യി​ല്‍ ഷെ​യ​ര്‍ ചെ​യ്യ​പ്പെ​ടു​ന്നു.

Top