പ്രണയ ബന്ധം, 20 വയസുകാരിയെ അച്ഛന്‍ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിച്ചുകൊന്നു

പനാജി: 20 വയസുകാരിയെ അച്ഛൻ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിച്ചുകൊന്നു. ഗോവയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പനാജിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുളള സാൻക്വെലിലാണ് സംഭവം. യുവാവുമായുളള പ്രണയ ബന്ധത്തിൽ അച്ഛൻ എതിരായിരുന്നു.

എന്നാൽ അച്ഛനെ ധിക്കരിച്ച് മുന്നോട്ടു പോകാനുളള തീരുമാനമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യുവാവുമായുളള പ്രണയ ബന്ധമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Loading...

20കാരിയെ അച്ഛൻ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പ്രതി സുനിൽകുമാർ രാജനെ അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടാണ് യുവതിയെ അടിച്ചുകൊന്നത്. നിരവധി തവണയാണ് സ്റ്റമ്പ് കൊണ്ട് മകളെ അടിച്ചത്.