മാസ്‌ക് ധരിക്കാതെ ലോക്ക്ഡൗണ്‍ ലംഘനം; ആടിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സംസ്ഥാനങ്ങള്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. അപ്പോഴാണ് വിചിത്രമായ ഒരു സംഭവം കാണ്‍പൂരില്‍ അരങ്ങേറിയത്. കാണ്‍പൂര്‍ ബെക്കോംഗഞ്ച് പൊലീസ് ആണ് ആടിനെ എടുത്ത് ജീപ്പില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. എന്നാല്‍ തന്റെ ആടിനെ പൊലീസ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞെത്തിയ ഉടമയ്ക്ക് പൊലീസ് ആടിനെ വിട്ടു നല്‍കുകയും ചെയ്തു.സ്‌റ്റേഷനിലെത്തി ആടിനെ വിട്ടു നല്‍കാന്‍ ഇയാള്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് പൊലീസുകാര്‍ ഇയാള്‍ക്ക് ആടിനെ വിട്ടു നല്‍കിയത്.

ആടിനെയും കൊണ്ടു വന്ന ഒരാള്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഈ യുവാവിനെ പോലീസ് കണ്ടതും ആടിനെ ഉപേക്ഷിച്ച് ഓടിപ്പോയിയെന്നും അതിനാല്‍ പോലീസുകാര്‍ ആടിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നുവെന്നും പിന്നീട് ഞങ്ങള്‍ ആടിനെ അതിന്റെ ഉടമയ്ക്ക് കൈമാറിയെന്നും അന്‍വര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഓഫീസര്‍ സൈഫുദ്ദീന്‍ ബേഗ് പറഞ്ഞു.

Loading...

അതേസമയം ആടിനെ മാസ്‌ക് ഇല്ലാത്തതിനാല്‍ ലോക്ക്ഡൗണ്‍ ലംഘനം കണ്ടെത്തിയതായി ആടിനെ കൊണ്ടുവന്ന ഒരു പോലീസുകാരന്‍ സമ്മതിച്ചു. ആളുകള്‍ ഇപ്പോള്‍ അവരുടെ നായ്ക്കളെ മാസ്‌ക് ധരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ എന്തുകൊണ്ട് ഒരു ആടിന് ധരിച്ചു കൂടെ എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു.