കര്‍ണാടകയില്‍ നിന്നു ചത്തആടുകളെ കൊണ്ടുവന്നതു തഹസില്‍ദാര്‍ പിടികൂടി

കോഴിക്കോട്‌:   കര്‍ണാടകയില്‍ നിന്ന് ഇറച്ചിക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവന്ന ആടുകളില്‍ 17 എണ്ണം ചത്തനിലയില്‍. സംശയത്തെത്തുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പിക്ക് അപ്പ് വാനില്‍ കുത്തിനിറച്ചതിനിടിയില്‍ ചത്ത ആടുകളെയും കണ്ടെത്തിയത്. പലതിന്റെയും കഴുത്ത് വേര്‍പെട്ട നിലയിലായിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് കോഴിക്കോട്ടേക്കെത്തേണ്ട പിക്ക്അപ്പ് വാന്‍ മാനന്തവാടിയിലെ ഗതാഗതതടസ്സം മൂലം വൈകുകയായിരുന്നു.

വാഹനം കണ്ട് സംശയം തോന്നിയ തഹസില്‍ദാര്‍ പാറോപ്പടിയില്‍വച്ച് പരിശോധിച്ചു. ആടുകളെ കുത്തിനിറച്ച നിലയിലായിരുന്നു. ജീവനുള്ള മുപ്പതിലധികം ആടുകളെ ക്ഷീണിച്ച നിലയില്‍ കണ്ടെത്തി. വാഹനത്തില്‍ നിന്നും ദുര്‍ഗന്ധമുയര്‍ന്നതോടെ മുഴുവന്‍ ആടുകളെയും പുറത്തിറക്കാന്‍ ആവശ്യപ്പെട്ടു. ജീവനുള്ള ആടുകള്‍ക്കൊപ്പം പതിനേഴെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി.

Loading...

വാഹനത്തില്‍ കയറ്റിക്കഴിഞ്ഞ കരഞ്ഞു ശബ്ദമുണ്ടാക്കാതിരിക്കാന്‍ കഴുത്തു മുറിച്ചു വെയ്ക്കും കുറച്ചുദൂരം വാഹനം ഓടിക്കഴിയുമ്പോള്‍ ഇവ ജീനുള്ള ആടുകളുടെ ഇടയിലേയ്ക്കു ചത്തു വിഴുകയും ചെയ്യും അടച്ചു മൂടിക്കെട്ടിയ വണ്ടിയിലായതിനാല്‍ അറിയുകയില്ല. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. ജീവനുള്ളവയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പുല്ലും വെള്ളവും നല്‍കി പരിചരിച്ചു. കോഴിക്കോട് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കായെത്തിച്ചതെന്നായിരുന്നു ഏജന്റ് അറിയിച്ചത്.ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.