സുജാതയ്ക്കിനി സ്വന്തമായി താരാട്ടു പാടാം

ചെന്നൈ : സിനിമ പിന്നണി ഗായിക സുജാതയ്ക്കു ഇനി താരാട്ടു പാടിയുറക്കാന്‍ ചെറുമകള്‍ പിറന്നു. സുജാതയുടെ മകള്‍ തെന്നിന്ത്യന്‍ പിന്നണി ഗായിക ശ്വേത മോഹന്‍ അമ്മയായി. വെള്ളിയാഴ്ചയായിരുന്നു ശ്വേത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് . ചെന്നൈ ഹാരിങ്ടണ്‍ ആശുപത്രിയില്‍ രാത്രി 12.16 നായിരുന്നു കുഞ്ഞിന്റെ ജനനം . കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു.

പ്രസവ സമയത്തു ഭര്‍ത്താവ് അശ്വിനും അച്ഛന്‍ ഡോ: മോഹനനും അമ്മയും ഗായികയുമായ സുജാതയും ഒപ്പം ഉണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നവെന്നും പുതിയ അഥിതി വന്നതിന്റെയും മുത്തശ്ശിയായതിന്റെയും സന്തോഷത്തിലാണ് കുടുംബാംഗങ്ങളെല്ലാമെന്നും ശ്വേതയുടെ അച്ഛന്‍ അറിയിച്ചു.