നിരവധി സ്ത്രീകളെ പീഢിപ്പിച്ച ശരതി ബാബ ആൾദൈവം അറസ്റ്റിൽ

ഒഡിഷ: നിരവധി സ്ത്രീകളെ ലൈഗീകമായി പീഢിപ്പിക്കുകയും വിദേശ ഭക്തർക്ക് ഭകതസ്ത്രീകളെ കാഴ്ച്ചവയ്ക്കുകയും ചെയ്ത ഒഡീഷയിലെ ആൾ ദൈവം ശരതി ബാബ അറസ്റ്റിൽ. സ്ത്രീപീഢനവും അനധികൃത സ്വത്തുമാണ്‌ അറസിറ്റിനു കാരണം.ഒഡീഷയില്‍ കോടികള്‍ സമ്പാദിച്ച മറ്റൊരു ആള്‍ദൈവമാണ്ഇദ്ദേഹം. രാവിലെ ആശ്രമത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണവും വെള്ളിയും നിരവധി സ്ത്രീകളുടെ നഗ്ന ഫോട്ടോകളും വീഡിയോകളും പോലീസ് കണ്ടെടുത്തു. ആള്‍ ദൈവത്തെ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം ഹോട്ടലില്‍ കണപ്പെട്ടത് പ്രദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.താൻ ദൈവമാണെന്നും തന്റെ വശം അത്ഭുത സിദ്ധികൾ ഉണ്ടെന്നും ഇദ്ദേഹം പ്രചരിപ്പിച്ചിരുന്നു.

ആശ്രമത്തേ ചുറ്റിപറ്റി നിരവധി പരാതികൾ വന്നതോടെ ബി.ജെ.പി നേതാക്കൾ വരെ ഇദ്ദേഹത്തേ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഇദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ തുടങ്ങികഴിഞ്ഞു.

Loading...

അവധി ദിനങ്ങൾ ആഘോഷിക്കാൻ വാരാദ്യ ഉത്സവം

നിയന്ത്രണം വിട്ട കാർ കടയ്ക്കുള്ളിൽ പാഞ്ഞുകയറി

അബുദാബി മാളിന് അടുത്ത് ഫ്ലാറ്റിനു തീപിടിച്ചു