സുരേഷ് ഗോപിയെ തോല്‍പ്പിക്കുന്നത് മക്കയില്‍ പോകുന്നതു പോലുള്ള പുണ്യപ്രവര്‍ത്തിയാണെന്ന് പറഞ്ഞവരുണ്ട്… മകന്‍ ഗോകുല്‍ സുരേഷ് പറയുന്നു…

തൃശ്ശൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് മത്സരിച്ച തന്റെ പിതാവ് സുരേഷ് ഗോപിക്കെതിരെ ഒരു ലോബി തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് മകന്‍ ഗോകുല്‍ സുരേഷ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷ് ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.

‘അച്ഛനെ തോല്‍പ്പിക്കുന്നത് മെക്കയില്‍ പോകുന്നതു പോലെയുള്ള പുണ്യപ്രവര്‍ത്തിയാണെന്നൊക്കെ വരെ പറഞ്ഞവരുണ്ട്.’ എന്നും ഗോകുൽ പറയുന്നു. വര്‍ഗീയത മാത്രമാകും സുരേഷ്‌ഗോപി വന്നാല്‍ നടപ്പാകുക എന്നായിരുന്നു പ്രചരണം. അച്ഛനൊപ്പമുള്ള തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍ പങ്കുവയ്ക്കവേയായിരുന്നു ഗോകുലിന്റെ ഈ പ്രതികരണം.

Loading...

അച്ഛന് പോകാന്‍ കഴിയാത്തിടങ്ങളിലൊക്കെ അമ്മയും ഞാനുമാണ് പോയത്. അപ്പോഴൊക്കെ ഉണ്ടായത് വേദനിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച് വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഗോകുല്‍ പറഞ്ഞു.