ഗോകുലം ഫിന്‍സിന്റെ 30 ബ്രാഞ്ചുകളിൽ റെയ്ഡ് നടക്കുന്നു

തിരുവനന്തപുരം: ഗോകുലം ഫിനാന്‍സിന്‍റെ രാജ്യമെമ്പാടുമുള്ള വിവിധ ശാഖകളിൽ റെയ്‌ഡ്‌ നടക്കുന്നു. കേരളത്തിലെ 30 ശാഖകളിലും റെയ്‌ഡ്‌ നടക്കുകയാണ്. രാവിലെ എട്ട് മണിക്കാണ് റെയ്‌ഡ്‌ ആരംഭിച്ചത്. നികുതി വെട്ടിപ്പ് നടത്തിയതായി സൂചന ലഭിച്ചതിനെ തുടർന്നാണ് രാവിലെ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌ ആരംഭിച്ചത്.

സിനിമ നിർമാതാവും എസ്എൻഡിപി നേതാവുമായ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഗോകുലം ഫിനാന്‍സിയേഴ്‌സ്.കഴിഞ്ഞ ഏതാനും വർഷങ്ങളായി വൻ തോതിൽ നികുതി വെട്ടിപ്പ് നടത്തിയതായാണ്‌ കണക്കാക്കുന്നത്. കള്ളപണം ഒളിപ്പിക്കാൻ വിദേശ അക്കൗണ്ടുകളും സിനിമാ നിർമ്മാണവും, ബാങ്ക് തിരിമറികളും നടത്തിവരികയായിരുന്നു സ്ഥാപനം എന്നും പരാതിയുണ്ട്. റെഡ് വിവരങ്ങൾ ഗോകുലത്തിൽനിന്നും കോടികൾ പരസ്യം വാങ്ങുന്ന മാധ്യമങ്ങൾ ഇനിയും റിപോർട്ട് ചെയ്തിട്ടില്ല.