ഫ്ളവേഴ്സ് ടി.വിയുടെ ധിക്കാരം: കൊടുത്ത പണം തിരികെ വാങ്ങാൽ മൂന്നേ മൂന്ന് ദിനം മാത്രം, പണം കൊള്ളക്കെതിരേ കാണികൾ

കൊച്ചി: നമ്മൾ ഒരു കാര്യത്തിനായി പണം സ്വരൂപിക്കുന്നു. കാര്യം നടത്തികൊടുക്കാനും സർവീസ് പറഞ്ഞ പോലെ ചെയ്യാനും സാധിച്ചില്ല. മാത്രമല്ല ഒരിക്കലും നിമവിധേയമായി ചെയ്തു നല്കാൻ വയ്യാത്ത സർവീസുമാണത്. ഒടുവിൽ പറഞ്ഞ പോലെ കാര്യം നടത്തികൊടുക്കാൻ ആകാതെ വന്നപ്പോൾ പണം വാങ്ങിയ നമ്മൾ ആളുകളേ വിരട്ടുന്നു. വേണേൽ ഇത്ര സമയത്തിനുള്ളിൽ കശും വാങ്ങി സ്ഥലം വിട്ടോ..അല്ലേൽ കാശ് തരില്ല..,,

ഇതാണ്‌ എ.ആർ.റഹ്മാൻ ഷോക്ക് ജനങ്ങളിൽ നിന്നും കാശ് പിരിച്ച ഫ്ളവേഴ്സ് ടി.വി പറയുന്നത്. പാടവും തണ്ണീർതടവും നികത്തി മൈതാനം ഉണ്ടാക്കി. എല്ലാം നിയമ വിരുദ്ധം. രൂപ മാറ്റം വന്നത് 26 ഏക്കർ ഭൂമി. കൊച്ചിയിൽ ഇരുമ്പനത്ത്…ഒടുവിൽ ഷോ നടക്കേണ്ട സമയത്ത് മഴ ഒന്നു പെയ്തപ്പോൾ മൈതാനും ചളികുളമായി. മുട്ടൊപ്പം ചളിയും വെള്ളവും. ചളിയിൽ നിന്നും രക്ഷപെടാം ജനം കസേരയിൽ കയറി നിന്നും. കസേരയും ചളിയിൽ താണു. ഒടുവിൽ പരിപാടി മുടങ്ങി.ലോക പ്രശസ്ഥ കലാകാരൻ എ.ആർ.റഹ്മാനേ കൈയ്യേറ്റ ഭൂമിയിൽ പരിപാടിക്കായി കൊണ്ട് വന്ന് അപമാനിച്ചു. എന്നിട്ട് ഇപ്പോൾ ജനത്തേ വിരട്ടാൻ ഫ്ളവേഴ് ടി.വിക്കാർ അറിയിപ്പിറക്കി.

Loading...

പണം തിരികെ വേണ്ട കാണികൾ 3ദിവസത്തിനുള്ളിൽ മടക്കി വാങ്ങണം. അല്ലെങ്കിൽ 4 ദിവസം പണം കിട്ടില്ലത്രേ. അവരുടെ ഫേസ്ബുക്ക് പേജിൽ വന്ന അറിയിപ്പാണ്‌ മൂന്നേ മൂന്ന് ദിവസം എന്നത്. ഈ 3 ദിവസം കഴിഞ്ഞാൽ ജനങ്ങളുടെ പണം ചാനൽ മുതലാളി ഗോകുലം ഗോപാലന്റെ ലാഭത്തിലേക്ക് വരവു വയ്ക്കും എന്നാണോ ഉദ്ദേശിച്ചത്. ഫ്ളവേഴ്സിന്റെ അറിയിപ്പ് വന്നതും ജനം തെറിയഭിഷേകം തുടങ്ങി. പണം തല്ക്കാലം വാങ്ങുന്നില്ലെന്നും നിയമ വിരുദ്ധമായി നടത്തിയ പരിപാടി മുടങ്ങിയപ്പോൾ ഉണ്ടായ നഷ്ടവും യാത്രാ ചിലവും പലിശയും ഉൾപ്പെടെ വാങ്ങിക്കും എന്നായി കാണികളുടെ പ്രതികരണം. എ ആർ റഹ്മാൻ ഷോ പ്രകൃതിയുടെ കലിതുള്ളലിൽ കലങ്ങി മറിഞ്ഞപ്പോൾ കാണികൾ ചെലവാക്കിയ പണം തിരികെ ചോദിച്ച് മുറവിളി തൂടങ്ങി. നേരിട്ടും ടെലിഫോണിലും ലഭ്യമായ എല്ലാ നമ്പരും ഉപയോഗിച്ച് ടിക്കറ്റെടുത്തവർ സംഘാടകർക്ക് നേരെ അസഭ്യവർഷം തടങ്ങി. ഇതിനെതുടർന്നാണ് പണം തിരികെ നൽകാൻ തീരുമാനം ആയത്.

പക്ഷേ മൂന്ന് ദിവസം മാത്രമാണ് പണം തിരികെ ലഭിക്കാൻ അവസരം നൽകിയിരിക്കുന്നത്. സാധാരണക്കാരനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി ഉണ്ടാക്കിയ ചെളിക്കുണ്ടിൽ ആസൂത്രണം ചെയ്തത് എന്തിനായിരുന്നു. കൊച്ചിയിൽ ഇതിന്റെ ഇരട്ടി ആളുകൾ കൊള്ളുന്ന മൈതാനവും സ്റ്റേഡിയവും ഉണ്ടായിരുന്നല്ലോ? അപ്പോൾ ഗോകുലത്തിനും ഫ്ളവേഴ്സിനും മെഡിക്കൽ ട്രസ്റ്റിനും ഭൂമി മോഷണം പറ്റുമോ? പുറം പോക്കും പാടവും, തണ്ണീർതടവും ഷോയുടെ മറവിൽ മണ്ണിട്ട് നികത്താൻ പറ്റുമോ?..ജനം ചോദിക്കുന്നു.

കൊച്ചിയിൽ ഷോ കാണാൻ കാസർകോട് നിന്നു തരിവന്തപുരത്തുനിന്നും ഒക്കെയായി കാറിലും മറ്റും വന്നവർ ആയിരക്കണനുണ്ട്. അവർ നഷ്ടം കൊടുക്കാതെ വാങ്ങിയ പണം തിരിച്ചു കൊടുത്ത് രക്ഷപെടാൻ പറ്റില്ല. മഴപെയ്തതല്ല വിഷയം. ഇത്ര അപകടകരാമ സ്ഥലത്ത് പാടവും തണ്ണീർതടവും നികത്തി മൈതാനം ഉണ്ടാക്കിയതാണ്‌ വിഷയം.

കാണികളെ അവഹേളിക്കുന്ന നടപടിക്കെതിരെയും പ്രതിഷേധം ശക്തമാകുകയാണ്.മാറ്റിവച്ച പരിപാടി എന്ന് നടത്തുമെന്നോ എപ്പോൾ നടത്തുമെന്നോ പ്രഖ്യാപിക്കാതിരിക്കുകയും അതേസമയം ചെലവാക്കിയ തുക കാണികൾക്ക് തിരികെ ലഭിക്കാൻ സമയക്രമം നിശ്ചയിച്ചത് കോർപ്പറേറ്റ് അൽപത്തമെന്ന് നിരവധി പ്രതിഷേധക്കാർ കർമ്മ ന്യൂസിനെ അറിയിച്ചു. ജനങ്ങൾ കൺസ്യൂമർ കോടതിയേ സമീപിക്കാൻ ഒരുങ്ങുകയാണ്‌.  എല്ലാ നിയമവും ലംഘിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ നടത്തിയ പരിപാടിക്ക് ടികറ്റ് എടുത്ത ഓരോ ആൾക്കും 10000 രൂപ നഷ്ടം ലഭിക്കണം എന്നാണ്‌ ആവശ്യം. കാണികൾ ഇതുമായി ബന്ധപ്പെട്ട സമിതി രൂപീകരിക്കുകയാണ്‌.കേസ് ജയിച്ചാൽ ഫ്ളവേഴ്സിന്റെ അടപ്പൂരും എന്നും കാണികൾ പറയുന്നു. കോറപറേറ്റുകൾക്ക് എന്തുമാകാം എന്ന ധിക്കാരത്തിനുള്ള ചുട്ട മറുപടിയാണിത്.