ചെക്ക് കേസില്‍ ഗോകുലം ഗോപാലന്റെ മകന്‍ യുഎഇ ജയിലില്‍; 39 കോടിയുടെ ചെക്ക് കേസ്

ചെക്കുകേസില്‍ തുഷാര്‍വെള്ളാപ്പള്ളിക്കു പിന്നാലെ കേരളത്തിലെ ഒരു പ്രമുഖന്റെ മകന്‍ കൂടി യു.എ.ഇയില്‍ ജയിലില്‍. കേരളത്തിലെ പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുകൂടിയായ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനാണ് ഇപ്പോള്‍ അല്‍ ഐന്‍ ജയിലുള്ളത്. ഒരു സ്വകാര്യ ക്ലിനിക്കുമായി ബന്ധപ്പെട്ട ചെക്കു കേസിലാണ് ബൈജു ഗോപാലനെതിരെ ഉയര്‍ന്ന പരാതി. 20 മില്യണ്‍ ദിര്‍ഹമിന്റെ വണ്ടിച്ചെക്കുമായി ബന്ധപ്പെട്ടുള്ള പരാതിയാണ് ബൈജുവിനെതിരെ നിലനിന്നിരുന്നത്.

എന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാനായി ബൈജു നിയമവിരുദ്ധമായി യു.എ.ഇയില്‍ നിന്ന് ഒമാന്‍ വഴി നാട്ടിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായെന്നാണറിയുന്നത്. ഒമാന്‍ പൊലിസാണ് അബൂദാബി പൊലിസിന് ബൈജുവിനെ കൈമാറിയത്. തുഷാര്‍ വെള്ളാപ്പള്ളിയെ ദുബൈ പൊലിസ് പിടികൂടുമ്പോള്‍ തൊട്ടടുത്ത സെല്ലില്‍ ബൈജു ഗോപാലനും ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ ബൈജുവിനെ രക്ഷിക്കാന്‍ ആരും ഇടപെട്ടിട്ടില്ല.

Loading...

അതേ സമയം ചെക്കു കേസില്‍ കോടതിക്കകത്തും പുറത്തും ഒത്തുതീര്‍പ്പിന് സാധ്യതകളുണ്ട്. എന്നാല്‍ വ്യാജരേഖയിലൂടെ മറ്റൊരു രാജ്യത്തേക്കു കടക്കാന്‍ ശ്രമിച്ചത് യു.എ.ഇയില്‍ ഗുരുതരമായ കുറ്റമായതിനാല്‍ കേസില്‍ നിന്ന് ഊരിപ്പോരുക ഏറെ സങ്കീര്‍ണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.