സ്വര്‍ണ വിലയിടിവ്‌ തുടരുന്നത്‌ പ്രവാസികള്‍ സ്വര്‍ണം വാങ്ങിക്കൂട്ടാനുള്ള അവസരമാക്കി മാറ്റുന്നു.

സ്വര്‍ണ വിലയിടിവ്‌ തുടരുന്നത്‌ പ്രവാസികള്‍ മഞ്ഞലോഹം വാങ്ങിക്കൂട്ടാനുള്ള അവസരമാക്കി മാറ്റുന്നു. യുഎഇയില്‍ തിങ്കളാഴ്‌ച രാവിലെ സ്വര്‍ണ വില 22 കാരറ്റിന്‌ ഒരു ഗ്രാമിന്‌ 127.50 ദിര്‍ഹമായി, വെള്ളിയാഴ്‌ച 130.25 ദിര്‍ഹമായിരുന്നു 24 കാരറ്റിന്‌ 137.25 ദിര്‍ഹവും ഇത്‌ തിങ്കളാഴ്‌ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 134 ദിര്‍മായി കുറഞ്ഞു, ഒരുമാസത്തിനിടെ ഒമ്പതു ദിര്‍ഹത്തിന്റെ വിലയിടിവാണ്‌ സംഭവി്‌ച്ചത്‌.

രാജ്യാന്തര വിപണയില്‍ സ്വര്‍ണ വില ഇടിഞ്ഞതാണ്‌ ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്‌. ചൈനീസ്‌ വിപണികളില്‍ പൊടുന്നനെ അഞ്ചു ടണ്‍ സ്വര്‍ണം എത്തിയതാണ്‌ സ്വര്‍ണ വിലയില്‍ പൊടുന്നനെ വിലയിടിവ്‌ സംഴവിച്ചതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. തിങ്കളാഴ്‌ച, ചൈനീസ്‌, ജപ്പാനീസ്‌ വിപണികളിലാണ്‌ വിലയിടിവ്‌ അനുഭവപ്പെട്ടത്‌. പ്രാദേശിക സമയം 11.25 ന്‌ സ്വര്‍ണ വില 3.81 ശതമാനം ഇടിഞ്ഞു,

Loading...

ഒരു ഔണ്‍സിന്‌ 1132 ഡോളറില്‍ നിന്ന്‌ 1092 ഡോളറിലേക്കാണ്‌ സ്വര്‍ണ വില കുപ്പുകുത്തിയത്‌. ക്രമേണ തിരിച്ചു കയറി 1109 ഡോളറിലെത്തിയിട്ടുണ്ടെങ്കിലും വിലയിലെ ചാഞ്ചാട്ടം കുറച്ചു ദിവസം കൂടി തുടരുമെന്നാണ്‌ കരുതുന്നത്‌. അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്‌. ഡോളറിന്‌ മൂല്യം കൂടിയതും ഗ്രീസ്‌ പ്രതിസന്ധിയും ഇറാന്‍ ആണവകാരാറും എല്ലാം സ്വര്‍ണ വിലയെ ബാധിച്ചിട്ടുണ്ട്‌ നാലു ശതമാനത്തോളം വിലയിടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

2010 ലാണ്‌ ഇതിനു മുമ്പ്‌ സ്വര്‍ണ വില ഇത്രയും ഇടിയുന്നത്‌. വില ഇനിയും താഴോട്ട്‌ പോകുമെന്നാണ്‌ വിലയിരുത്തല്‍.

കേരളത്തിലും സ്വര്‍ണ വിലയില്‍ ഇടിവു അനുഭവപ്പെട്ടതായാണ്‌ റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്‌ച രാവിലെ 22 കാരറ്റ്‌ സ്വര്‍ണം ഒരു ഗ്രാമിന്‌ 2410 ആണ്‌. ജൂലൈ 1 ന്‌ 22 കാരറ്റ്‌ സ്വര്‍ണം ഒരു ഗ്രാമിന്‌ 2475 ആയിരുന്നു. പവന്‌ 19,280 രൂപ. ജൂലൈ ഒന്നിന്‌ പവന്‌ 19800 രൂപയായിരുന്നു. 20 ദിവസം കൊണ്ട്‌ വന്ന വിലയിടിവ്‌ 520 രൂപയാണ്‌.