വിഷമിക്കേണ്ട… എത്ര സ്വര്‍ണ്ണം വേണമെങ്കിലും സൂക്ഷിക്കാന്‍ നിയമമുണ്ട്; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നു മാത്രം

കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കപ്പെടുമെന്നും, അതിനപ്പുറം കൈവശം വച്ചാല്‍ അത് വെളിപ്പെടുത്താനും, 30 33 ശതമാനം നിരക്കില്‍ നികുതി അടച്ച് ശിക്ഷാനടപടികളില്‍ നിന്നൊഴിവാകാനുമുള്ള അവസരം ഉണ്ടാക്കുമെന്നും ഇതിനൊന്നും മുതിരാത്തവരുടെ അധിക സ്വര്‍ണ്ണ ശേഖരം കണ്ടുകെട്ടുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഞെട്ടലോടെയാണ് പലരും കേട്ടത്.

എന്നാല്‍, ഞെട്ടിക്കുന്ന വാര്‍ത്ത വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും, ഒരു നടപടിയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിലും, വലിയൊരു ശതമാനം ജനവിഭാഗത്തിന് ഇടിത്തീപോലെ ആയിരുന്നു ആ വാര്‍ത്ത.

Loading...

അത്ര ഞെട്ടെണ്ട കാര്യമൊന്നുമല്ല. കേന്ദ്രസര്‍ക്കാര്‍, പുതുതായി കൊണ്ടുവരുമെന്ന് പ്രചരിപ്പിക്കപ്പെട്ട സ്വര്‍ണപരിധി യഥാര്‍ത്ഥത്തില്‍ പുതിയൊരു നിയന്ത്രണമൊന്നുമല്ല, അത് ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമത്തിലെ ഒരു വകുപ്പ് തന്നെയാണ്. ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവുകള്‍ നിര്‍ണയിച്ചിട്ടുള്ള നിലവിലെ ഔദ്യോഗിക രേഖകള്‍ രണ്ടെണ്ണമാണ്.

ഈ പൊതുനിയമത്തിന് രണ്ട് ഇളവുകളും രേഖ അനുവദിക്കുന്നുണ്ട്.വിവാഹിതയായ വനിതയ്ക്ക് 500 ഗ്രാമും അവിവാഹിതയ്ക്ക് 250 ഗ്രാമും പുരുഷന് 100 ഗ്രാമും കൈവശം വയ്ക്കാം.

അവ നേടിയ മാര്‍ഗത്തെക്കുറിച്ച് മതിയായ രേഖകള്‍ ആവശ്യമില്ല. മേല്‍പ്പറഞ്ഞ പരിധികള്‍ക്കപ്പുറം സ്വര്‍ണം കൈവശമുണ്ടെങ്കിലും, അവ കുടുംബാചാരങ്ങളുടെ ഭാഗമായി ലഭിച്ചതാണെന്ന് പരിശോധനാ ഉദ്യോഗസ്ഥന് ബോദ്ധ്യപ്പെടുകയാണെങ്കില്‍, അവ കണ്ടുകെട്ടാതെ വിട്ടുനല്‍കാനുള്ള വിവേചനാധികാരം അദ്ദേഹത്തിനുണ്ട്.

സ്വര്‍ണരൂപത്തില്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണ വേട്ടയ്ക്ക് നടപടികളുമായി മോദി സര്‍ക്കാര്‍ തയാറെടുക്കുകയാണെന്നായിരുന്നു മാധ്യമ വാര്‍ത്തകള്‍.

1994ല്‍ ആദായ നികുതി വകുപ്പ് പുറപ്പെടുവിച്ച പരിധികളും, ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും, മാറ്റമൊന്നുമില്ലാതെ തുടരുകയാണെന്ന വസ്തുത വ്യക്തമാക്കുന്നതായിരുന്നു 2016ലെ വാര്‍ത്താക്കുറിപ്പ്.

ഇങ്ങനെയൊരു നിലപാട്, മൂന്ന് വര്‍ഷം മുന്‍പ് സ്വീകരിച്ച അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ തന്നെ തുടര്‍ച്ചയായ ഇന്നത്തെ ഭരണകൂടം സ്വര്‍ണ പരിധിക്കാര്യത്തില്‍ ഉടനൊരു മാറ്റം വരുത്താന്‍ സാദ്ധ്യതയില്ല.

1994ലെയും 2016ലെയും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായിരിക്കും ഇന്നത്തെ സാഹചര്യത്തില്‍ അഭികാമ്യം. സ്വര്‍ണ നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ നടപടികളൊന്നും ഫലം കാണാതെ പോയ ചരിത്രമാണ് നമ്മുടെ രാജ്യത്തിന്റേത്.

കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് കടുത്ത നിയന്ത്രണം ഇന്ത്യയില്‍ വന്നത്, 1962ല്‍ ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ സമയത്തായിരുന്നു.

സംഗതി വിജയിക്കാതെ വന്നപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി 1963, 1965, 1968 എന്നീ വര്‍ഷങ്ങളില്‍ നിയമങ്ങള്‍ കൊണ്ടുവന്നു. പക്ഷേ സ്വര്‍ണകള്ളക്കടത്തും സ്വര്‍ണരൂപത്തിലുള്ള കള്ളപ്പണവും വര്‍ദ്ധിച്ചത് മാത്രമായിരുന്നു ഫലം. ഗുണം നല്‍കാതെ പോയ 1968ലെ സ്വര്‍ണ നിയന്ത്രണ നിയമം, 1990ല്‍ പാര്‍ലമെന്റ് തന്നെ റദ്ദാക്കി. പിന്നീടാണ് കൂടുതല്‍ ഉദാരമായ നയം വന്നത്.

കള്ളപ്പണമായി സ്വര്‍ണം സൂക്ഷിക്കുന്ന ഒരു ന്യൂനപക്ഷത്തെ ഒഴിവാക്കിയാല്‍, വലിയൊരു വിഭാഗവും സ്വര്‍ണം സ്വരൂപിക്കുന്നത് മോഹം കൊണ്ടും, ആചാരങ്ങളുടെ ഭാഗമായുമാണ്.

നിക്ഷേപങ്ങളിലെ മുഖ്യനായ ബാങ്ക് സമ്പാദ്യങ്ങളുടെ കാര്യം പറയാം. ബാങ്കിലെ നിക്ഷേപത്തിന് ഇപ്പോള്‍ ലഭിക്കുന്ന പലിശയില്‍ നിന്ന് വിലക്കയറ്റത്തിന്റെ നിരക്ക് കുറച്ചതിനു ശേഷം കിട്ടുന്ന യഥാര്‍ത്ഥ പലിശ നിരക്ക്, കാലാവധി അനുസരിച്ച്, 0.3 ശതമാനത്തിനും നാല് ശതമാനത്തിനും ഇടയ്ക്കാണ്.

ഇതേസമയം, നമ്മുടെ രാജ്യത്ത് പവന് 2003ല്‍ 3000 രൂപ മാത്രമുണ്ടായിരുന്ന സ്വര്‍ണ വില ഉയര്‍ന്നു പൊങ്ങി, ഈ വര്‍ഷം ഡിസംബര്‍ അവസാനം 30,000 രൂപ കടക്കുമെന്നാണ് പ്രവചനം.