കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 1.81കോടി സ്വർണവുമായി മൂന്ന് യാത്രക്കാർ അറസ്റ്റിൽ

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്ന് വിത്യസ്ത കേസുകളിലായി ഒരു കോടി 81 ലക്ഷം വില വരുന്ന 3,763 ഗ്രാം സ്വർണം പിടികൂടിയത്. എയർപോർട്ട് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മിശ്രിത രൂപത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിലൊളിപ്പിച്ചുമാണ് സ്വർണം കൊണ്ടുവന്നത്. കാസർഗോഡ്, പുളിയ്ക്കൽ, മണ്ണാർക്കാട് സ്വദേശികളാണ് പിടിയിലായവർ.മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഡപ്യൂട്ടി കമ്മിഷണർ ശ്രീജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന