കരിപ്പൂര്‍ വഴി മലദ്വാരത്തില്‍ കടത്താന്‍ ശ്രമിച്ചത് 45 ലക്ഷം രൂപയുടെ സ്വര്‍ണം; റംസാന്‍ നോമ്പിന്റെ പേര് പറഞ്ഞ് പരിശോധനയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമം; രണ്ടുപേരെയും കയ്യോടെ പിടികൂടി അധികൃതര്‍

കോഴിക്കോട്: മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 1400 ?ഗ്രാം സ്വര്‍ണ്ണം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1400 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സ്വര്‍ണ്ണം ഭട്കല്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍, മാംഗളൂര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ എന്നിവരില്‍ നിന്നാണ് കണ്ടെടുത്തത്. ഇരുവരില്‍ നിന്നും ആറ് ഗുളികകള്‍ വീതമാണ് പിടിച്ചെടുത്തത്. 45 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

ദുബായില്‍നിന്നും സ്‌പൈസ് ജെറ്റ് വഴിയാണ് ഇരുവരും എത്തിയത്. അതേ സമയം റമദാന്‍ നോമ്ബ് മാസത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു സ്വര്‍ണംകടത്തുന്നത് പരിശോധിക്കാന്‍ ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.ഇക്കാര്യം മനസ്സിലാക്കിതന്നെയാണ് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഈ രീതിയില്‍ സ്വര്‍ണക്കടത്ത് തുടരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതായി സംശയിക്കുന്നവരെ കസ്റ്റംസ് വിശദമായ പരിശോധനക്കായി കുറച്ചു സമയം കസ്റ്റംസ് ഹാളില്‍ തടഞ്ഞു നിര്‍ത്താറുണ്ട്, എന്നാല്‍ റമദാന്‍ മാസമായതോടെ ഇത്തരത്തില്‍ കാരിയര്‍മാരെ പിടിച്ചുനിര്‍ത്തുമ്‌ബോള്‍ പ്രതിഷേധമുണ്ടാക്കുകയും, നോമ്ബാണെന്നും നോമ്ബ് തുറക്കാന്‍ വീട്ടില്‍എത്താന്‍ സമയമില്ലെന്നും, അല്ലെങ്കില്‍ നോമ്പ് തുറന്നില്ലെന്നും അടക്കം സമയത്തിന് അനുസരിച്ച് ഉദ്യോഗസ്ഥരോട് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

Loading...