കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; പിടിയിലായത് ​ദമ്പതികൾ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ദമ്പതിമാരെയാണ് ഇത്തവണ കസ്റ്റംസ് പിടികൂടിയത്. ഏഴ് കിലോ മൂന്നൂറ് ഗ്രാം സ്വർണവുമായാണ് ദമ്പതിമാർ കസ്റ്റംസിന്റെ പിടിയിലായത്. പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്ന അബ്ദുസമദുമാണ് സ്വർണം കടത്തിയത്.

അബ്ദുസമദ് കടത്തിയത് 3672 ഗ്രാം സ്വർണവും ഭാര്യ സഫ്ന 3642 ഗ്രാം സ്വർണവുമാണ് കൊണ്ടുവന്നത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്തിയത്. ദുബായിൽ നിന്നാണ് ഇവർ എത്തിയത്. ഇന്നലെയും കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമം നടന്നിരുന്നു. ആറ് കിലോ സ്വർണവുമായി ആറ് യാത്രികരാണ് ഇന്നലെ കരിപ്പൂരിൽ പിടിയിലായത്.

Loading...